ഇൻഡ്യയിലെ കത്തോലിക്ക സഭ നന്മകളാൽ സമ്പന്നമാണെന്ന് ആർച്ച് ബിഷപ് ഡോ.ലിയോ പോൾദോ ജിറെല്ലി

ഇൻഡ്യയിലെ കത്തോലിക്ക സഭ നന്മകളാൽ

സമ്പന്നമാണെന്ന് ആർച്ച് ബിഷപ് ഡോ.ലിയോ പോൾദോ

ജിറെല്ലി

 

കൊച്ചി: ഇൻഡ്യയിലെ കത്തോലിക്ക സഭ നന്മകളാൽ സമ്പന്നമാണെന്ന് വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ലിയോ പോൾദോ ജിറെല്ലി അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപതയിൽ വിശ്വാസ പരിശീലനവർഷത്തിന് തുടക്കം കുറിച്ചു കൊണ്ട് സംഘടിപ്പിച്ച ഡിഡാക്കേ 2022 മതാധ്യാപക കൺവെൻഷനിൽ പങ്കെടുത്ത് വിശ്വാസികളെ ആശീർവദിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപതയിലെ കത്തോലിക്ക വിശ്വാസ പരിശീലന രംഗം
എന്നെ ഏറെ അത്ഭുതപ്പെടുത്തുകയാണ്. ഇത്രയധികം വൈദികരേയും മതാധ്യാപകരേയും ഒരുമിച്ചു കണ്ടതിൽ
ഒരുപാട് സന്തോഷം നൽകുന്നു. മതബോധന രംഗത്ത് പ്രവർത്തിക്കുന്ന അധ്യാപകരേയും വൈദികരേയും അഭിനന്ദിക്കുകയാണ്. ആർച്ച് ബിഷപ് കൂട്ടിച്ചേർത്തു.

വരാപ്പുഴ ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ മതാധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു.
എറണാകുളം പാപ്പാളി ഹാളിൽ നടന്ന യോഗത്തിൽഫാ. വിൻസെൻ്റ് വാര്യത്ത് ക്ലാസ് നയിc
മതബോധന ഡയറക്ടർ ഫാ. വിൻസെൻ്റ് നടുവിലപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കെആർഎൽസിബിസി മതബോധന കമ്മീഷൻ ഡയറക്ടർ ഫാ.മാത്യു പുതിയാത്ത് വരാപ്പുഴ അതിരൂപത അസി.ഡയറക്ടർ ഫാ.ജോബി ആലപ്പാട്ട്, കമ്മീഷൻ സെക്രട്ടറി എൻ.വി. ജോസ്, ജൂഡ് സി വർഗീസ് എന്നിവർ പ്രസംഗിച്ചു 

 

25 വർഷം പൂർത്തിയാക്കിയ മതാധ്യാപകരെ യോഗത്തിൽ യോഗത്തിൽ ആദരിച്ചു. വിവിധ തലങ്ങളിൽ ബഹുമതികൾ നേടിയ വരാപ്പുഴ അതിരൂപതയിലെ മതാധ്യാപകർക്കും വിദ്യാർത്ഥികൾക്കും പുരസ്കാരങ്ങൾ വിതരണം നടത്തി.

അതിരൂപത മതബോധന കമ്മീഷൻ മുഖപത്രം ഗുരുനാഥൻ ആർച്ച് ബിഷപ് പ്രകാശനം ചെയ്തു. “ഞാൻ പ്രത്യാശയുടെ തീർത്ഥാടകൻ ” എന്ന ആപ്തവാക്യത്തിലധിഷ്ടിതമായി നിരവധി കർമപരിപാടികളാണ് ഈ വർഷം നടപ്പിലാക്കുന്നത്. കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും ദേവാലയങ്ങളിൽ നേരിട്ട് ക്ലാസുകൾ ഉണ്ടായിരുന്നില്ല.
ജൂൺ 5 ന് അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും പ്രവേശനോത്സവം സംഘടിപ്പിക്കുമെന്ന് ഡയറക്ടർ
ഫാ.വിൻസെൻ്റ് നടുവിലപറമ്പിൽ അറിയിച്ചു.

__________
Sibi Joy
Convener.Media committe

 


Related Articles

കെസിബിസിയുടെ നേതൃത്വത്തിൽ വല്ലാർപാടം ബസിലിക്കയിൽ    മണിപ്പൂര്‍ ജനതയ്ക്ക് വേണ്ടി പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും നടത്തി.

കെസിബിസിയുടെ നേതൃത്വത്തിൽ വല്ലാർപാടം ബസിലിക്കയിൽ    മണിപ്പൂര്‍ ജനതയ്ക്ക് വേണ്ടി പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും നടത്തി. കൊച്ചി : മണിപ്പൂരിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും

കൂനമ്മാവ് മേഖല മതാധ്യാപക സമ്മേളനം : ഫിദെസ്-2022

കൂനമ്മാവ് മേഖല മതാധ്യാപക സമ്മേളനം : ഫിദെസ്-2022   കൊച്ചി – കൂനമ്മാവ് മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ മതാധ്യാപക സമ്മേളനം ഫിദെസ്.2022 അതിരൂപത മതബോധന കമ്മീഷൻ ഡയറക്ടർ

മുട്ടിനകത്തെ അടുക്കളകളിൽ ഇനി മുട്ടിനകത്തെ പച്ചക്കറി

മുട്ടിനകം : വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള മുട്ടിനകം സെൻറ് . മേരീസ് പള്ളിയുടെ നേതൃത്വത്തിൽ ജാതി മത ഭേദമന്യ എല്ലാവരെയും പച്ചക്കറി കൃഷിയുടെ നന്മയിലേക്ക് നയിക്കാൻ “ഗ്രീൻ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<