വ്യക്തികൾ സാമൂഹ്യ പ്രതിബന്ധതയുള്ളവരായാൽ സമൂഹത്തിൽ മാറ്റങ്ങൾ സംഭവിക്കും -ജസ്റ്റിസ്‌ മേരി ജോസഫ്

 വ്യക്തികൾ സാമൂഹ്യ പ്രതിബന്ധതയുള്ളവരായാൽ സമൂഹത്തിൽ മാറ്റങ്ങൾ സംഭവിക്കും -ജസ്റ്റിസ്‌ മേരി ജോസഫ്

വ്യക്തികൾ സാമൂഹ്യ

പ്രതിബന്ധതയുള്ളവരായാൽ

സമൂഹത്തിൽ മാറ്റങ്ങൾ

സംഭവിക്കും -ജസ്റ്റിസ്‌ മേരി

ജോസഫ്

 

കൊച്ചി : വ്യക്തികൾ സ്വാർത്ഥത വെടിഞ്ഞു സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിച്ചാൽ സമൂഹത്തിൽ മാറ്റങ്ങൾ സംഭവിക്കുമെന്ന് ഹൈക്കോടതി ജസ്റ്റിസ്‌ മേരി ജോസഫ് അഭിപ്രായപെട്ടു. അംബികാപുരം വ്യാകുല മാതാ പള്ളിയുടെ സുവർണ ജൂബിലിയുടെ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കലാ, സാംസ്‌കാരിക, സാമൂഹ്യ, സാമൂദായിക മേഖലകളിൽ പ്രവർത്തിക്കുന്ന ഇടവകയിലെ വ്യക്തിത്വങ്ങളെ ആദരിക്കുന്ന ചടങ്ങു”സ്നേഹാദരം “ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജസ്റ്റിസ്‌ മേരി ജോസഫ് . വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌ മുഖ്യാതിഥിയായിരുന്നു. ഇടവക വികാരി ഫാ. ജസ്റ്റിൻ ആട്ടുള്ളിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വരാപ്പുഴ അതിരൂപത ജൂടീഷ്യൽ വികാർ ഫാ. ലിക്സൺ ആസ്വസ് വ്യക്തികളെ ആദരിച്ചു. ICYM ദേശീയ പ്രസിഡണ്ട്‌ ആന്റണി ജൂഡി, IRS കരസ്ഥമാക്കിയ ശ്രീ ജുവാനസ്, സെന്റ്. ആൽബർട്സ് കോളേജ് വൈസ് പ്രിൻസിപ്പാൾ ശ്രീമതി റെട്ടീന എന്നിവരെയും മറ്റു 22 അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. ചടങ്ങിനു കൺവീനർ മാരായ തദ്ദേവൂസ് തുണ്ടിപറമ്പിൽ, ജോൺസൻ ചൂരേപറമ്പിൽ എന്നിവർ നേതൃത്വം വഹിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *