നേവ മറിയം വിൻസണിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അവാർഡ്

 നേവ മറിയം വിൻസണിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അവാർഡ്

നേവ മറിയം വിൻസണിന് ഇന്ത്യ

ബുക്ക് ഓഫ് റെക്കോർഡ്സ്

അവാർഡ്

 

കൊച്ചി : പുതുവൈപ്പ് സെൻറ്. സെബാസ്റ്റ്യൻ ഇടവകാംഗമായ പുന്നത്തറ വിനു ജോസഫിന്റെയും ആനി പെരേരയുടെയും മകളായ നേവ മറിയം വിൻസണിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അവാർഡ് ലഭിക്കുകയുണ്ടായി. 2022 ഫെബ്രുവരി 14 ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് സ്ഥിരീകരിച്ച പ്രകാരം നേവ മറിയം വിൻസൺ 2 വർഷവും 2 മാസവും പ്രായമുള്ളപ്പോൾ 20 പാട്ടുകളും , 1 മുതൽ 10 വരെയുള്ള അക്കങ്ങൾ, ഇംഗ്ലീഷ് അക്ഷരമാല പദങ്ങൾ, 11 പൊതുപദങ്ങൾ, എന്നിവ ചൊല്ലുകയും, 14 പക്ഷികൾ, 13 പഴങ്ങൾ, 11 നിറങ്ങൾ, 16 മൃഗങ്ങൾ, 19 പച്ചക്കറികൾ, 10 ഷേഡുകൾ, 22 വാഹനങ്ങൾ എന്നിവയുടെ പേരുകൾ തിരിച്ചറിയുകയും, വളയങ്ങൾ അടുക്കി വയ്ക്കുക, ആകൃതി വേർതിരിച്ചെടുക്കുക, എന്നിങ്ങനെയുള്ള 2 പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
നേവ മറിയം വിൻസണെ പുതുവൈപ്പ് ഇടവക വികാരി റവ. ഫാ. പ്രസാദ് ജോസ് കാനപ്പിളളി May 15 ഞായറാഴ്ച്ച രാവിലെ 6.30 നുള്ള കുർബാനയ്ക്കു ശേഷം സ്നേഹോപഹാരം നൽകി ആദരിക്കുകയുണ്ടായി.

admin

Leave a Reply

Your email address will not be published. Required fields are marked *