കെ സി എസ് എൽ ക്യാമ്പ് സമാപിച്ചു.
കെ സി എസ് എൽ ക്യാമ്പ്
സമാപിച്ചു.
കൊച്ചി : വരാപ്പുഴ അതിരൂപത കെ സി എസ് എൽ നേതൃത്വം കൊടുത്ത കുട്ടികൾക്കായുള്ള ലീഡർഷിപ്പ് ട്രെയിനിങ് ക്യാമ്പ് സമാപിച്ചു.. മെയ് 23,24,25 തീയതികളിലായി എറണാകുളം ആശിർഭവനിൽ വെച്ചാണ് താമസിച്ചുള്ള ക്യാമ്പ് സംഘടിപ്പിച്ചത്.
അതിരൂപത വികാർ ജനറൽ മോൺ. മാത്യു ഇല്ലഞ്ഞിമറ്റം ക്യാമ്പ് ഉത്ഘാടനം ചെയ്തു. കെ സി എസ് എൽ രൂപത ഡയറക്ടർ ഫാ. വിൻസെന്റ് നടുവിലപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. രൂപത പ്രസിഡന്റ് ശ്രീ. സി ജെ ആന്റണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു..കെ സി എസ് എൽ സംസ്ഥാന ഡയറക്ടർ ശ്രീ. ബേബി തദ്ദേവൂസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അസോസിയേറ്റ് ഡയറക്ടർ ഫാ. ജോർജ് പുന്നക്കാട്ടുശ്ശേരി സ്വാഗതവും വൈസ് പ്രസിഡന്റ് ഫ്രാൻസിസ് ഫെർണാണ്ടസ് നന്ദിയും അർപ്പിച്ചു.
കളിയും കാര്യവും, ഡാൻസും പാട്ടും കൂട്ടിയിണക്കപ്പെട്ട ക്യാമ്പ് കുട്ടികളിൽ നവോന്മേഷം പകർന്നു നൽകി.. ആത്മീയമായും കുട്ടികളിൽ ഉണർവ് സൃഷ്ടി ക്കാനും ക്യാമ്പ് സഹായകമായി.. വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി പ്രമുഖ വ്യക്തികൾ ക്ലാസുകൾ നയിച്ചു.. മെമ്മറി സ്കിൽ, യോഗം, മൂല്യധിഷ്ഠിത ക്ലാസ്സ്, കൃഷിയുടെ നല്ല പാഠങ്ങൾ, സൈബർ ബോധ വൽക്കരണം തുടങ്ങി യ വിവിധ വിഷയങ്ങൾ ക്യാമ്പിൽ പഠന വിഷയമായി.
സമാപന സമ്മേളനം കൊച്ചി കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയറും കിൻഫ്രാ ചെയർമാനും ആയ ശ്രീ സാബു ജോർജ് ഉത്ഘാടനം ചെയ്തു..
യു പി വിഭാഗം സെക്രട്ടറിയായി സെന്റ്. ആൽബർട്സ് ഹൈസ്കൂളിലെ ഡെൽവിൻ ജോസഫ്, സെന്റ്. തെരെസാസ് ഹൈസ്കൂളിലെ മേരി ശ്രേയയെയും തിരഞ്ഞെടുത്തു.. ഹൈസ്കൂൾ വിഭാഗം സെക്രട്ടറിമാരായി മേരി ജോഷ്‌ന (ലിറ്റിൽ ഫ്ലവർ h s, പാനയിക്കുളം ) ലായേൽ വിക്ടോറിയ (ക്രൈസ്റ്റ് ദെ കിംഗ്, പൊന്നൂരുന്നി ) എന്നിവരെയും തിരഞ്ഞെടുത്തു.
ക്യാമ്പിലെ മികച്ച താരങ്ങളായി സാം സെബാസ്റ്റ്യൻ (ijups ochanthruth )ഇമ്മനുവൽ തെരസ ജയൻ (സെന്റ് തെരെസസ് എറണാകുളം )എന്നിവരെയും തിരഞ്ഞെടുത്തു…
കെ സി എസ് എൽ രൂപത ഡയറക്ടർ ഫാ വിൻസെന്റ് നടുവിലപ്പറമ്പിൽ, അസോസിയേറ്റ് ഡയറക്ടർ ഫാ ജോർജ് പുന്നക്കാട്ടുശ്ശേരി, പ്രസിഡന്റ് ശ്രീ സി ജെ ആന്റണി, വൈസ് പ്രസിഡന്റ് ശ്രീ ഫ്രാൻസിസ് ഫെർണാണ്ടസ്, ഓർഗാനൈസർ സിസ്റ്റർ അഞ്ജലി സി ടി സി, ട്രഷറർ സിസ്റ്റർ റെയ്ച്ചൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി..