കയാക്കിങ് രംഗത്തു തിളക്കവുമായി വരാപ്പുഴ അതിരൂപത വൈദീകൻ .

കൊച്ചി : ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പിന് കേരള ടീമിനെ നയിക്കാൻ വരാപ്പുഴ അതിരൂപത വൈദീകനും .

ഫാ. റെക്സ്  ജോസഫ് അറക്കപ്പറമ്പിലാണ് കേരള ടീം മാനേജരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതു് . കഴിഞ്ഞ കുറെ നാളുകളായി കയാക്കിങ് രംഗത്തെ നിറ സാന്നിധ്യമാണ്  ഫാ. റെക്സ്  ജോസഫ്.

ഇന്ത്യൻ കയാക്കിങ് ആൻഡ് കാനോയിങ് അസോസിയേഷൻ ( IKCA) ആണ് ദേശിയ കയാക്കിങ് ചാമ്പ്യൻഷിപ്പിന് നേതൃത്വം കൊടുക്കുന്നത് . വൈറ്റ് വാട്ടർ സ്ലോലം വിഭാഗത്തിലെ ഈ മത്സരത്തിന് കേരളത്തിൽനിന്ന് ആദ്യമായാണ് ഒരു ടീം പങ്കെടുക്കുന്നത് . 1 പെൺകുട്ടിയും 7 ആൺകുട്ടികളും അടങ്ങുന്നതാണ് കേരള ടീം . എറണാകുളത്തു, കാക്കനാട്ടുള്ള നോമി പോളാണ് പരിശീലകൻ .

കേരള കയാക്കിങ് ആൻഡ് കാനോയിങ് അസോസിയേഷൻ ആണ് കേരള ടീമിനെ തെരെഞ്ഞെടുത്തത് .മധ്യപ്രദേശിലെ നർമദ നദിയിൽ 2020 ജനുവരി3 ,4 ,5 തീയതികളിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി ടീമുകൾ പങ്കെടുക്കുന്നുണ്ട് . ദേശീയ മത്സരങ്ങളുടെ വിജയികൾക്ക് അന്തർദേശീയ മത്സരങ്ങൾക്ക് പങ്കെടുക്കാൻ സാധിക്കും .

അടുത്ത തവണ നടക്കുന്ന ഒളിമ്പിക് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിക്കും എന്ന സ്വപ്നത്തോടെയാണ് കേരള ടീം തുഴ കയ്യിലെടുക്കുന്നത്. നദികളുടെ സംരക്ഷണവും നദികളെ മാലിന്യമുക്തമാക്കലും കയാക്കിങ് ടീമുകളുടെ സാമൂഹ്യ ഇടപെടലുകളുടെ ഭാഗമാണ് .


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<