കെ എൽ സി എ ഗ്ലോബൽ ഫോറം – ദുബായിൽ യോഗം ചേർന്നു.

കെ എൽ സി എ ഗ്ലോബൽ ഫോറം – ദുബായിൽ യോഗം

ചേർന്നു.

 

ദുബായ് : കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) സംസ്ഥാന ഭാരവാഹികൾ ദുബായിലെ ലത്തീൻ കത്തോലിക്കാ സമൂഹവുമായി കൂടിക്കാഴ്ച നടത്തി. ആഗോളതല പ്രവർത്തനങ്ങളുടെ ഭാഗമായി കെഎൽസിഎ ഗ്ലോബൽ ഫോറം പ്രവർത്തനങ്ങളുമായി സഹകരിക്കാൻ കേരള ലാറ്റിൻ കമ്മ്യൂണിറ്റി ദുബായ് (കെആർഎൽസിസി ദുബായ്) ഭാരവാഹികളുടെ യോഗത്തിൽ ധാരണയായി. വിവിധ രാജ്യങ്ങളിൽ നിന്ന് പ്രവാസി സമുദായ പ്രതിനിധികളും, പ്രവാസികൾ പ്രവർത്തിക്കുന്ന സമുദായ സംഘടനകളുടെ നേതാക്കളും പങ്കെടുക്കുന്ന ഗ്ലോബൽ ഫോറത്തിന്റെ യോഗം ഡിസംബർ മാസം ചേരും.

ലോകത്തെമ്പാടുമുള്ള പ്രവാസികളായ ലത്തീൻ കത്തോലിക്കരെ സമുദായ പ്രവർത്തനങ്ങളിൽ കൂടുതൽ സഹകരിപ്പിക്കുന്നതിന് വേണ്ടിയാണ് വിവിധ രാജ്യങ്ങളിൽ കെ എൽ സി എ ഗ്ലോബൽ ഫോറം പ്രവർത്തനമാരംഭിക്കുന്നത്.

ദുബായിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി, ഗ്ലോബൽ ഫോറം കൺവീനർ ആൻറണി നൊറോണ, ദുബായ് ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റി ഭാരവാഹികളായ മരിയദാസ് കെ, ടോമി വർഗീസ്, സ്റ്റീഫൻ ജോർജ്ജ്, ബിബിയാൻ ടി ബാബു, ജോസ് ജെറോണി, ജാക് ജോസഫ്, യൂജിൻ മൊറൈസ്, ആൻറണി മുണ്ടക്കൽ, തുടങ്ങിയവർ പ്രസംഗിച്ചു.


Related Articles

തെക്കൻ സുഡാനിൽ രണ്ട് സന്യാസിനിമാർ കൊല്ലപ്പെട്ടു: പാപ്പാ അനുശോചനം രേഖപ്പെടുത്തി

തെക്കൻ സുഡാനിൽ രണ്ട് സന്യാസിനിമാർ കൊല്ലപ്പെട്ടു: പാപ്പാ അനുശോചനം രേഖപ്പെടുത്തി   വത്തിക്കാന്‍: തെക്കൻ സുഡാന്റെ തലസ്ഥാനമായ ജൂബ (Juba) നഗരത്തിലുണ്ടായ അക്രമത്തിൽ രണ്ട് സന്യാസിനികൾ മരണമടഞ്ഞ

പാപ്പാ: ശവകുടീരങ്ങൾ സമാധാനത്തിന്റെ സന്ദേശം നൽകുന്നു

പാപ്പാ: ശവകുടീരങ്ങൾ സമാധാനത്തിന്റെ സന്ദേശം നൽകുന്നു   വത്തിക്കാ൯  : മരിച്ച വിശ്വാസികളുടെ ഓർമ്മ ദിവസമായ നവംബർ രണ്ടാം തിയതി റോമിൽ ഫ്രഞ്ച് യോദ്ധാക്കൾക്കായുള്ള സെമിത്തേരിയിൽ അർപ്പിച്ച

കടലിനടിയിലെ വിശുദ്ധപാദ്രെ പിയോയുടെ വെങ്കല രൂപത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

കടലിനടിയിലെ വിശുദ്ധപാദ്രെ പിയോയുടെ വെങ്കല രൂപത്തിന്റെ ചിത്രങ്ങള്‍ വൈറല്‍ ഗര്‍ഗാനോ: ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ദാര്‍ശനികനും പഞ്ചക്ഷതധാരിയുമായ വിശുദ്ധ പാദ്രെ പിയോയുടെ കടലിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന മൂന്നു മീറ്റര്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<