കെ എൽ സി എ ഗ്ലോബൽ ഫോറം – ദുബായിൽ യോഗം ചേർന്നു.

കെ എൽ സി എ ഗ്ലോബൽ ഫോറം – ദുബായിൽ യോഗം

ചേർന്നു.

 

ദുബായ് : കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) സംസ്ഥാന ഭാരവാഹികൾ ദുബായിലെ ലത്തീൻ കത്തോലിക്കാ സമൂഹവുമായി കൂടിക്കാഴ്ച നടത്തി. ആഗോളതല പ്രവർത്തനങ്ങളുടെ ഭാഗമായി കെഎൽസിഎ ഗ്ലോബൽ ഫോറം പ്രവർത്തനങ്ങളുമായി സഹകരിക്കാൻ കേരള ലാറ്റിൻ കമ്മ്യൂണിറ്റി ദുബായ് (കെആർഎൽസിസി ദുബായ്) ഭാരവാഹികളുടെ യോഗത്തിൽ ധാരണയായി. വിവിധ രാജ്യങ്ങളിൽ നിന്ന് പ്രവാസി സമുദായ പ്രതിനിധികളും, പ്രവാസികൾ പ്രവർത്തിക്കുന്ന സമുദായ സംഘടനകളുടെ നേതാക്കളും പങ്കെടുക്കുന്ന ഗ്ലോബൽ ഫോറത്തിന്റെ യോഗം ഡിസംബർ മാസം ചേരും.

ലോകത്തെമ്പാടുമുള്ള പ്രവാസികളായ ലത്തീൻ കത്തോലിക്കരെ സമുദായ പ്രവർത്തനങ്ങളിൽ കൂടുതൽ സഹകരിപ്പിക്കുന്നതിന് വേണ്ടിയാണ് വിവിധ രാജ്യങ്ങളിൽ കെ എൽ സി എ ഗ്ലോബൽ ഫോറം പ്രവർത്തനമാരംഭിക്കുന്നത്.

ദുബായിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി, ഗ്ലോബൽ ഫോറം കൺവീനർ ആൻറണി നൊറോണ, ദുബായ് ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റി ഭാരവാഹികളായ മരിയദാസ് കെ, ടോമി വർഗീസ്, സ്റ്റീഫൻ ജോർജ്ജ്, ബിബിയാൻ ടി ബാബു, ജോസ് ജെറോണി, ജാക് ജോസഫ്, യൂജിൻ മൊറൈസ്, ആൻറണി മുണ്ടക്കൽ, തുടങ്ങിയവർ പ്രസംഗിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *