കെ സി എസ് എൽ സംസ്ഥാന പ്രസിഡന്റ്‌ : ബേബി തദ്ദേവൂസ് ക്രൂസ്.

കെ സി എസ് എൽ

സംസ്ഥാന പ്രസിഡന്റ്‌ :

ബേബി തദ്ദേവൂസ് ക്രൂസ്.

കൊച്ചി. എറണാകുളം പി ഒ സി യിൽ നടന്ന കെ സി ബി സി പ്രസിഡന്റ്‌ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കെടുത്ത കേരള കത്തോലിക്ക വിദ്യാർത്ഥി സഖ്യത്തി ന്റെ സംസ്ഥാന തല തിരഞ്ഞടപ്പ് കൗൺസിലിൽ വരാപ്പുഴ അതിരൂപതാഗം ശ്രീ. ബേബി തദ്ദേവുസ് ക്രൂസിനെ സംഘടനയുടെ പ്രസിഡണ്ടായി ഐക്യകണ്ടേനെ തിരഞ്ഞെടുത്തു. സീറോ മലബാർ -ലാറ്റിൻ -മലങ്കര റീത്തുകളിൽ നിന്നായി ഇരുപത്തഞ്ചിൽ പരം രൂപതകൾ കെ സി എസ് ലിൽ പ്രവർത്തിക്കുന്നു..

കെ സി എസ് എൽ വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ചാൾസ് ലിയോൺ സത്യവാചകം ചൊല്ലി കൊടുത്തു. കെ സി ബി സി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി ആശംസകൾ അർപ്പിച്ചു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ്‌ ശ്രീ. മാത്തുക്കുട്ടി കുത്തനപ്പിള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

എളമക്കര പുതുക്കലവട്ടം ഇടവകാഗം ആയ ശ്രീ ബേബി തദ്ദേവുസ് എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ ആയിരുന്നു. കേരള പ്രൈവറ്റ് സെക്കന്ററി ഹെഡ്മാസ്റ്റർസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ്‌, കേരള ഹോക്കി അസോസിയേഷൻ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്


Related Articles

സഭാവാര്‍ത്തകള്‍ – 10.09.23

    സഭാവാര്‍ത്തകള്‍ – 10.09.23       വത്തിക്കാൻ വാർത്തകൾ എളിമയുള്ള ഹൃദയങ്ങളാണ് കർത്താവ് തേടുന്നത് : ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ സിറ്റി :

ജീവൻ ഒരിക്കലും അവസാനിക്കുന്നില്ല, എന്ന സന്ദേശമാണ്  ക്രിസ്തുവിൻ്റെ ഉയർപ്പ്: ആർച്ച്ബിഷപ്പ്  ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.

കൊച്ചി:  ഏറ്റവും ആദ്യം ഉയർപ്പു ഞായർ നമ്മെ പഠിപ്പിക്കുന്നത് ജീവൻ ഒരിക്കലും അവസാനിക്കുന്നില്ല, സ്നേഹം ഒരിക്കലും മരിക്കുകയില്ല  എന്ന സത്യമാണ്. ഉത്ഥിതനായ ക്രിസ്തു നമ്മിൽ ജീവിക്കുമ്പോൾ നമ്മിൽ

എട്ടേക്കർ പള്ളി സുവർണ ജൂബിലി സ്മരണിക പ്രകാശനം ചെയ്തു.

എട്ടേക്കർ പള്ളി സുവർണ ജൂബിലി സ്മരണിക പ്രകാശനം ചെയ്തു.   കൊച്ചി : എടത്തല സെന്റ് ജൂഡ് ഇടവകയുടെ സുവർണ്ണ ജൂ ബിലിയോടനുബന്ധിച്ചു തയ്യാറാക്കിയ സ്മരണികയുടെ പ്രകാശനം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<