കെ സി എസ് എൽ സംസ്ഥാന പ്രസിഡന്റ് : ബേബി തദ്ദേവൂസ് ക്രൂസ്.
കെ സി എസ് എൽ
സംസ്ഥാന പ്രസിഡന്റ് :
ബേബി തദ്ദേവൂസ് ക്രൂസ്.
കൊച്ചി. എറണാകുളം പി ഒ സി യിൽ നടന്ന കെ സി ബി സി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കെടുത്ത കേരള കത്തോലിക്ക വിദ്യാർത്ഥി സഖ്യത്തി ന്റെ സംസ്ഥാന തല തിരഞ്ഞടപ്പ് കൗൺസിലിൽ വരാപ്പുഴ അതിരൂപതാഗം ശ്രീ. ബേബി തദ്ദേവുസ് ക്രൂസിനെ സംഘടനയുടെ പ്രസിഡണ്ടായി ഐക്യകണ്ടേനെ തിരഞ്ഞെടുത്തു. സീറോ മലബാർ -ലാറ്റിൻ -മലങ്കര റീത്തുകളിൽ നിന്നായി ഇരുപത്തഞ്ചിൽ പരം രൂപതകൾ കെ സി എസ് ലിൽ പ്രവർത്തിക്കുന്നു..
കെ സി എസ് എൽ വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ചാൾസ് ലിയോൺ സത്യവാചകം ചൊല്ലി കൊടുത്തു. കെ സി ബി സി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി ആശംസകൾ അർപ്പിച്ചു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ശ്രീ. മാത്തുക്കുട്ടി കുത്തനപ്പിള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
എളമക്കര പുതുക്കലവട്ടം ഇടവകാഗം ആയ ശ്രീ ബേബി തദ്ദേവുസ് എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ ആയിരുന്നു. കേരള പ്രൈവറ്റ് സെക്കന്ററി ഹെഡ്മാസ്റ്റർസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ്, കേരള ഹോക്കി അസോസിയേഷൻ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്