കെ.സി.വൈ.എം. വരാപ്പുഴ അതിരൂപത യുവജനദിനാഘോഷം കൊണ്ടാടി.
കെ.സി.വൈ.എം. വരാപ്പുഴ അതിരൂപത
യുവജനദിനാഘോഷം
കൊണ്ടാടി.
കൊച്ചി : കെ.സി.വൈ.എം. വരാപ്പുഴ അതിരൂപത യുവജന ദിനാഘോഷം കെ.സി.വൈ.എം പാനായിക്കുളം യൂണിറ്റിൻ്റെ ആതിഥേയത്വത്തിൽ പാനായിക്കുളം ലിറ്റിൽ ഫ്ളവർ ദൈവാലായത്തിൽ വച്ച് നടത്തി യുവജനദിനാഘോഷത്തോടനുബന്ധിച്ച് യുവജനങ്ങൾക്കായി വരാപ്പുഴ അതിരൂപത യുവജന കമ്മിഷൻ ഡയറക്ടറും ലിറ്റിൽ ഫ്ളവർ ദേവാലയ വികാരിയുമായ ഫാ. ജിജു ക്ലീറ്റസ് തിയ്യാടിയുടെ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. തുടർന്ന് കെ.സി.വൈ.എം പ്രസ്ഥാനത്തിൻ്റെ ത്രിവർണ്ണ പതാക കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ശ്രീ.ദീപു ജോസഫ് ഉയർത്തി. കെ.സി.വൈ.എം പനായികുളം യൂണിറ്റ് പ്രസിഡൻ്റ് അമൽ ജോസഫ് ഏവർക്കും സ്വാഗതം ആശംസിച്ചു. വരാപ്പുഴ അതിരൂപതാ യുവജന കമ്മീഷൻ ഡയറക്ടർ ഫാ.ജിജു ക്ലീറ്റസ് തിയ്യാടി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ.സി.വൈ.എം ജനറൽ സെക്രട്ടറി മിമിൽ വർഗീസ് നന്ദി അർപ്പിച്ചു സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ സ്മിത ആൻ്റണി, ജോർജ് രാജീവ് പാട്രിക്, കെ.സി.വൈ.എം പാനായിക്കുളം യുവജന നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.
കെ.സി.വൈ.എം.
വരാപ്പുഴ അതിരൂപത
Related
Related Articles
ഉയർന്ന പിഴ ഉടനില്ല
നിയമ ലംഘനങ്ങൾക്ക് അഞ്ചിരട്ടിവരെ പിഴ ഈടാക്കുന്ന മോട്ടോർ വാഹന നിയമഭേദഗതി സംസ്ഥാനത്ത് തൽക്കാലം നടപ്പാക്കേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു. ഓണക്കാലം
എടവനക്കാട് സെൻ്റ്. അംബ്രോസ് ഇടവകയിൽ LAUDATO SI MISSION -2022 ആരംഭിച്ചു.
എടവനക്കാട് സെൻ്റ്. അംബ്രോസ് ഇടവകയിൽ LAUDATO SI MISSION -2022 ആരംഭിച്ചു. കൊച്ചി : എടവനക്കാട് സെൻ്റ്. അംബ്രോസ് ഇടവക മതബോധന വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ LAUDATO
ലത്തീന്‍ സമുദായത്തിന്‍റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയമിക്കുന്നില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കും
കൊച്ചി : 12 രൂപതകളിലായി വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ കൂടുതലും തീരപ്രദേശത്ത് താമസിക്കുന്നവരും സാമൂഹികമായും, സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലുള്ളവരുമാണ്. എന്നാല്‍, ഈ വിഭാഗത്തിന്‍റെ പിന്നോക്കാവസ്ഥ പഠിക്കുന്നത്