കർണാടക സംഗീതത്തിൽ അരങ്ങേറ്റം നടത്തി ഫിലിപ്പ് തൈപ്പറമ്പിൽ അച്ചൻ
കർണാടക സംഗീതത്തിൽ അരങ്ങേറ്റം നടത്തി ഫിലിപ്പ്
തൈപ്പറമ്പിൽ അച്ചൻ.
കൊച്ചി : ഭാഗ്യതാ ലക്ഷ്മി ബാരമ്മ. അൻപത്തിയഞ്ചാം വയസ്സിൽ കർണാടക സംഗീതത്തിൽ അരങ്ങേ റ്റം കുറിച്ച് മധ്യമാവതി രാഗ ത്തിൽ ഫാ.ഫിലിപ് തൈപറമ്പിൽ പാടുകയാണ്. മുടിക്കൽ തിരുഹൃദയ നിത്യാരാധാന ദേവാലയത്തിലെ തിരു നാളിനോട് അനുബന്ധിച്ചാ യിരുന്നു ഈ പള്ളിയിലെ വികാരി കൂടിയായ വൈദികന്റെ സംഗീത അരങ്ങേറ്റം. 15-ാം വയസ്സിൽ തുടങ്ങിയതാണ് സംഗീത പഠനം. സംഗീത സംവിധായകൻ ജോബിന്റെ കീഴിൽ 6 വർഷം അഭ്യസിച്ചു. പിന്നീട് സ്വയം പഠനവും വൈദിക ജീവിതവുമായി മുന്നോട്ടു പോകുകയായിരുന്നു. 2018 മുതൽ വൈക്കം അനിൽകുമാറിന്റെ ശിക്ഷണത്തിൽ പഠനം പുനരാരംഭിച്ചു. രണ്ടു മണിക്കൂറെങ്കിലും കച്ചേരി നടത്താൻ കഴിയുന്ന ആത്മവിശ്വാസം ലഭിച്ചതോടെയാണ് അരങ്ങേറ്റം നടത്താൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 80 രാഗങ്ങൾ ഹൃദിസ്ഥമാണ് ഇപ്പോൾ. വായ്പാട്ടിനൊപ്പം ഫ്ലൂട്ട്, വയലിൻ, ഹർമോണിയം, ഓർഗൻ എന്നീ സംഗീത ഉപകരണങ്ങളിലും അറിവുണ്ട്.
വൈക്കം ഗോപാലകൃ ഷ്ണൻ നമ്പൂതിരി മൃദംഗവും വൈക്കം പവിത്രൻ വയലിനും പ്രകാശ് പാലമറ്റം ഘടവും വായിച്ചു. ശിഷ്യന് ആത്മവിശ്വാസം പകർന്നു ഗുരു വൈക്കം അനിൽകുമാർ മുഴുവൻ സമയവും വേദി യിൽ ഉണ്ടായിരുന്നു
Related Articles
മഹാമിഷണറി ബർണദീൻ ബെച്ചിനെല്ലി പിതാവിന്റെ 153 -ആം ചരമവാർഷികം
മഹാമിഷണറി ബർണദീൻ ബെച്ചിനെല്ലി പിതാവിന്റെ 153 -ആം ചരമവാർഷികം. സെപ്റ്റംബർ 5…അധ്യാപകദിനം.. അക്ഷരങ്ങളുടെ വെളിച്ചത്തിലൂടെ നമ്മെ നടത്തിയ പ്രിയപ്പെട്ട ഗുരുക്കന്മാരെയും ലോകത്തിന്റെ ഭാവിയെ കരുപ്പിടിപ്പിക്കുന്ന
ആർച്ച്ബിഷപ് ഡോ.ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി പ്രഖ്യാപിക്കുന്നു.
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ പ്രഥമ ഏതദ്ദേശീയ മെത്രാപ്പോലീത്തയായിരുന്ന ഡോ.ജോസഫ് അട്ടിപ്പേറ്റിയെ 2020 ജനുവരി 21ന് ദൈവദാസനായി പ്രഖ്യാപിക്കും. ആർച്ച് ബിഷപ് ഡോ.ജോസഫ് അട്ടിപ്പേറ്റിയുടെ ഭൗതികദേഹം
വൈപ്പിൻ ഫൊറോനയിലെ 90 മതാദ്ധ്യാപകർ ICTC പൂർത്തിയാക്കി..
വൈപ്പിൻ ഫൊറോനയിലെ 90 മതാദ്ധ്യാപകർ ICTC പൂർത്തിയാക്കി.. കൊച്ചി : മതാദ്ധ്യാപകരെ കൂടുതൽ മികവോടും തികഞ്ഞ ബോധ്യത്തോടും കൂടി മതബോധന ക്ലാസുകൾ നയിക്കുന്നതിന് പ്രാപ്തരാക്കുന്നതിൻ്റെ ഭാഗമായി വൈപ്പിൻ