ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത

ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച്

കെ.സി.വൈ.എം വരാപ്പുഴ അതിരൂപത.

കൊച്ചി : കടമക്കുടി, ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തിലൂടെ കടന്നുപോകുന്ന കണ്ടെയ്നർ റോഡിൽ നാളിതുവരെയായിട്ടും വഴിവിളക്ക് തെളിയാത്തതിൽ പ്രതിഷേധിച്ച്
കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ കണ്ടെയ്നർ റോഡ് ടോൾ ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ സംഗമം എറണാകുളം എംപി ശ്രീ ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു. എൻഎച്ച്എഐ അധികൃതർ ഇനിയും വഴിവിളക്ക് സ്ഥാപിച്ചില്ലെങ്കിൽ
“No Light No Toll” എന്ന നയവുമായി സാധാരണ ജനങ്ങൾ ടോൾ ബൂത്ത് ഉപരോധിക്കേണ്ടി വരുമെന്ന് എംപി കൂട്ടിച്ചേർത്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ആഷ്ലിൻ പോൾ അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി, ജനറൽ സെക്രട്ടറി രാജീവ് പാട്രിക്,ഫാ. മെർട്ടൻ ഡിസിൽവ, അതിരൂപത എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോജ് വർഗീസ്, ടിൽവിൻ തോമസ്, ലെറ്റി എസ് വി,ദിൽമ മാത്യു,മേഖല ഭാരവാഹികൾ, യൂണിറ്റ് ഭാരവാഹികൾ തുടങ്ങി നൂറോളം യുവജനങ്ങൾ സന്നിഹിതരായിരുന്നു.കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സെക്രട്ടറി ഡിലീ ട്രീസാ ഏവർക്കും നന്ദി അർപ്പിച്ചു.


Related Articles

കാൻസർ ദിനാചരണം നടത്തി – ഇ എസ് എസ് എസ്.

കാൻസർ ദിനാചരണം നടത്തി – ഇ എസ് എസ് എസ്. എറണാകുളം : അന്തർദേശീയ ക്യാൻസർ ദിനത്തോടനുബന്ധിച്ച് എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും കളമശ്ശേരി സെൻ്റ് പോൾസ്

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ കരുതൽ രണ്ടാംഘട്ട പദ്ധതിയുടെ ഉൽഘാടനം

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ കരുതൽ രണ്ടാംഘട്ട പദ്ധതിയുടെ ഉൽഘാടനം പാനായിക്കുളം ലിറ്റിൽ ഫ്ലവർ ദൈവാലയത്തിൽ വച്ച് നടത്തി.   കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ

ആർച് ബിഷപ്പ് ലെയാനാർഡ് മെലാനോ (1868 – 1897 )

ആർച് ബിഷപ്പ് ലെയാനാർഡ് മെലാനോ (1868 – 1897 )   ഇറ്റലിയിലെ മോണ്ടോവിയിൽ 1826 ജനുവരി 26 – നു ജനിച്ച ലേയണാർഡ് മെലാനോ ഓഫ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<