എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി അന്താരാഷ്ട്ര പുരുഷ ദിനാചരണം സംഘടിപ്പിച്ചു.

എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി

അന്താരാഷ്ട്ര പുരുഷ ദിനാചരണം സംഘടിപ്പിച്ചു.

 

കൊച്ചി :  വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പുരുഷ ദിനാചരണവും, പുരുഷ സ്വാശ്രയ സംഘങ്ങളുടെ ഇരുപതാമതു വാർഷികവും നടത്തി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി കെ അബ്ദുൽ റഹീം ഉദ്ഘാടന കർമ്മം നിർവഹിച്ചു. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഹൈബി ഈഡൻ എം പി, ടി ജെ വിനോദ് എം എൽ എ, കൗൺസിലർ അരിസ്റ്റോട്ടിൽ, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം രാജഗോപാൽ മുത്തു, ഡയറക്ടർ ഫാ. മാർട്ടിൻ അഴീക്കകത്ത്, സൊസൈറ്റി വൈസ് പ്രസിഡന്റ് അഡ്വ. അലോഷ്യസ് ലന്തപറമ്പിൽ, അസി. ഡയറക്ടർ ഫാ. ജിബിൻ ജോർജ് മാതിരപ്പിള്ളി, അഗസ്റ്റിൻ കുട്ടൻചാലിൽ എന്നിവർ പ്രസംഗിച്ചു. 2003ൽ സൊസൈറ്റിയുടെ ഭാഗമായി സമാരംഭിച്ച പുരുഷ സ്വാശ്രയ സംഘങ്ങളിൽ 20 വർഷം പൂർത്തിയാക്കിയ സംഘങ്ങളെയും, മികച്ച ഫെഡറേഷനുകളെയും, വില്ലേജ് ഓർഗനൈസർ മാരെയും, കോഡിനേറ്റർമാരെയും, സംരംഭങ്ങൾ നടത്തുന്ന സംഘങ്ങളെയും, വ്യക്തിഗത നേട്ടങ്ങൾ കൈവരിച്ചവരെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് സംഘാംഗങ്ങളായ പുരുഷന്മാരുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

admin

Leave a Reply

Your email address will not be published. Required fields are marked *