ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കുക – വരാപ്പുഴ അതിരൂപത വൈദിക സമിതി.

ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ

നടപ്പിലാക്കുക – വരാപ്പുഴ അതിരൂപത വൈദിക സമിതി.

 

കൊച്ചി : ക്രൈസ്തവ സമൂഹത്തിന്റെ വിവിധ തലങ്ങളിലെ പിന്നോക്കാവസ്ഥയെ കുറിച്ച് സമഗ്രമായി പഠിക്കുകയും പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്ത ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിനോടുള്ള സർക്കാരിന്റെ അവഗണനയിലും മെല്ലെ പോക്കിലും വരാപ്പുഴ അതിരൂപതാ വൈദിക സമിതി ശക്തിയായി പ്രതിഷേധിച്ചു. ക്രൈസ്തവർ പതിറ്റാണ്ടുകളായി നേരിടുന്ന നീതി നിഷേധവും അവഗണനയും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ കേന്ദ്രങ്ങളിൽ സിറ്റിംഗ് നടത്തി സർക്കാറിന് സമർപ്പിച്ച കമ്മീഷൻ റിപ്പോർട്ടിൻ മേൽ വിവിധ വകുപ്പുകളിൽ നിന്ന് ശുപാർശകൾ ക്ഷണിച്ചുവെങ്കിലും നടപടികൾ ത്വരിതപ്പെടുത്തിയിട്ടില്ല. റിപ്പോർട്ടിന്റെ പൂർണ്ണരൂപം ഇപ്പോഴും പുറത്തു വിട്ടിട്ടില്ല. റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്ന ശുപാർശകൾ ഗുണഭോക്താക്കളുമായി ചർച്ച ചെയ്ത് അടിയന്തരമായി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണം എന്ന് വൈദിക സമിതി ആവശ്യപ്പെട്ടു.

ഇസ്രായേൽ ഹമാസ് സംഘർഷം നീളുന്നതിലും നിരപരാധികളായ ആയിരങ്ങൾക്ക് ജീവഹാനി നേരിടുന്നതിലും വ്യാപകമായ ദുരിതങ്ങൾക്ക് ഇടയാകുന്നതിലും സമ്മേളനം ദുഃഖം പ്രകടിപ്പിച്ചു .രക്തച്ചൊരിച്ചിൽ അവസാനിപ്പിച്ച് മേഖലയിൽ അടിയന്തരമായി സമാധാനം പുനസ്ഥാപിക്കപ്പെടണം. ഇരുവിഭാഗവും സമാധാനത്തിന്റെ പാതയിലേക്ക് തിരിച്ചു വരാൻ ലോക നേതാക്കളും സർവ്വ വിഭാഗം ജനങ്ങളും ഐക്യദാർഢ്യവുമായി അണിനിരക്കണം. ഫ്രാൻസിസ് പാപ്പ പറഞ്ഞതുപോലെ ഏതു യുദ്ധവും അന്തിമമായി പരാജയമാണ്. തീവ്രവാദവും അക്രമങ്ങളും എല്ലാ പ്രശ്നങ്ങൾക്കുള്ള ശാശ്വതമായ പരിഹാരം അല്ല .ഒപ്പം കെടാവിളക്ക് സ്കോളർഷിപ്പ് പരിധിയിൽ നിന്നും ന്യൂനപക്ഷങ്ങളെ ഒഴിവാക്കിയത് വിവേചനവും ഭരണഘടനാ വിരുദ്ധവും ആണെന്നും യോഗം വിലയിരുത്തി.ഈ തീരുമാനം പുന:പരിശോധിക്കേണ്ടതുണ്ട്. അർഹരായഎല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് ഉടൻ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. വികാരി ജനറൽ മാരായ മോൺ. മാത്യു കല്ലിങ്കൽ ,മോൺ.മാത്യു ഇലഞ്ഞിമിറ്റം ,ചാൻസലർ ഫാ.എബിജിൻ അറക്കൽ വൈദിക സമിതി സെക്രട്ടറി ഫാ.ഷൈൻ ചിലങ്ങര,അതിരൂപത വക്താവ് ഫാ. യേശുദാസ് പഴമ്പിള്ളി എന്നിവർ പ്രസംഗിച്ചു.


Related Articles

സഭാ വാർത്തകൾ -19.02.23

സഭാ വാർത്തകൾ -19.02.23   വത്തിക്കാൻ വാർത്തകൾ   തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്ക്  പാപ്പായുടെ സഹായം. വത്തിക്കാൻ സിറ്റി :    ഫെബ്രുവരി 6-ന് സിറിയയിലും തുർക്കിയിലും

കക്കുകളി നാടകം – മത വിഭാഗങ്ങളെ മുറിപ്പെടുത്തുന്ന കലാവിഷ്കാരങ്ങൾ ഭരണകൂടം പ്രോത്സാഹിപ്പിക്കരുത് : കെ എൽ സി എ

കക്കുകളി നാടകം – മത വിഭാഗങ്ങളെ മുറിപ്പെടുത്തുന്ന കലാവിഷ്കാരങ്ങൾ ഭരണകൂടം പ്രോത്സാഹിപ്പിക്കരുത് : കെ എൽ സി എ.   കൊച്ചി: മതവികാരങ്ങളെ മുറിപ്പെടുത്തുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തെ

വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന് അഭിമാനകരമായ നേട്ടം

വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന് അഭിമാനകരമായ നേട്ടം കെ ആർ എൽ സി ബി സി മതബോധന കമ്മീഷൻ നടത്തിയ സംസ്ഥാനതല മതബോധന പരീക്ഷയിൽ 15 ൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<