വരാപ്പുഴ അതിരൂപത ഫോർമിസ് മീറ്റ് -2023 ആചരിച്ചു.
വരാപ്പുഴ അതിരൂപത ഫോർമിസ് മീറ്റ് -2023 ആചരിച്ചു.
കൊച്ചി : സിനഡാലിറ്റിയുടെയും അതിരൂപതാ കുടുംബ വിശുദ്ധീകരണ വർഷവും സമന്വയിപ്പിച്ചു കൊണ്ട് അതിരൂപതയിൽ പ്രവർത്തിക്കുന്ന 15 സന്യാസഭവനങ്ങളിൽ നിന്നുമായി 130 ഓളം സന്യാസാർത്ഥികൾ പങ്കെടുത്ത സംഗമം ഉച്ചയ്ക്ക് 1.30 ന് രജിസ്ട്രേഷനോടെ ആരംഭിച്ചു. വെരി. റവ. മോൺ. മാത്യൂ ഇലഞ്ഞിമിറ്റം സ്വാഗതം അർപ്പിച്ചു. റവ.ഫാ. സ്റ്റീഫൻ ചേലക്കര (KCBC യുത്ത് കമ്മീഷൻ സെക്രട്ടറി) സെമിനാർ നയിച്ചു. അഭിവന്ദ്യ പിതാവ് ഡോ.ജോസഫ് കളത്തിപറമ്പിൽ അദ്ധ്യക്ഷം വഹിച്ച സംഗമത്തിന് അനുഗ്രഹപ്രഭാഷണം നല്കി. തുടർന്ന് സി.റ്റി. സി. സന്യാസിനി സഭയിലെ പോസ്റ്റുലന്റ്സ് അവതരിപ്പിച്ച സിനഡാലിറ്റി ഡാൻസ് ഷോ കൂടുതൽ ചാരുതയേകി. ചായ സൽക്കാരത്തോടെ സംഗമം സമാപിച്ചു. IVD Bro. Aldek ഏവർക്കും നന്ദിയർപ്പിച്ചു.