ജീവിതത്തെക്കുറിച്ചുള്ള യാഥാർത്ഥ്യം മരണത്തിലൂടെ വ്യക്തമാകുന്നു: ഫ്രാൻസിസ് പാപ്പാ

ജീവിതത്തെക്കുറിച്ചുള്ള

യാഥാർത്ഥ്യം

മരണത്തിലൂടെ

വ്യക്തമാകുന്നു:

ഫ്രാൻസിസ് പാപ്പാ

 

സകലമരിച്ചവരുടെയും തിരുനാളുമായി ബന്ധപ്പെട്ട് നവംബർ രണ്ടാം തീയതി ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.

 വത്തിക്കാന്‍ സിറ്റി : ജീവിതത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കിത്തരുന്ന സംഭവമാണ് മരണമെന്നും അതിനായി നാം ഒരുങ്ങണമെന്നും ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. കത്തോലിക്കാസഭ സകലമരിച്ചവരുടെയും തിരുനാൾ ദിനമായി ആചരിക്കുന്ന നവംബർ രണ്ടാം തീയതിയാണ് മരണത്തിന്റെ മൂല്യത്തെക്കുറിച്ചും ദൈവവുമായുള്ള ഈ കണ്ടുമുട്ടലിന് എപ്രകാരം ഒരുങ്ങണമെന്നുമുള്ള കാര്യങ്ങൾ പാപ്പാ ഓർമ്മിപ്പിച്ചത്. സ്നേഹം തന്നെയായ ദൈവത്തെ കണ്ടുമുട്ടുവാൻവേണ്ടി സ്നേഹത്തോടെയാണ് തയ്യാറാകേണ്ടതെന്നും പാപ്പാ എഴുതി.

“ജീവിതത്തെക്കുറിച്ചുള്ള സത്യം വെളിവാക്കാനാണ് മരണമെത്തുന്നതെന്ന് ഇന്ന് കർത്താവ് നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ കാത്തിരിപ്പ് എങ്ങനെ ജീവിക്കണമെന്ന് സുവിശേഷം വിശദീകരിക്കുന്നു: സ്നേഹിച്ചുകൊണ്ടാണ് നാം ദൈവത്തെ കണ്ടുമുട്ടുവാനായി പോകേണ്ടത്, കാരണം അവൻ സ്നേഹമാണ്” എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.

2022-ൽ നിര്യാതനായ കർദ്ദിനാൾമാർക്കും മെത്രാന്മാർക്കും വേണ്ടി ഫ്രാൻസിസ് പാപ്പാ നവംബർ രണ്ട് ബുധനാഴ്‌ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽവച്ച് അർപ്പിച്ച വിശുദ്ധബലി മദ്ധ്യേ നൽകിയ സുവിശേഷസന്ദേശത്തിൽനിന്ന് എടുത്ത സന്ദേശമാണ് പാപ്പാ ട്വിറ്ററിലൂടെ വീണ്ടും നൽകിയത്.

 


Related Articles

ആസന്നമാകുന്ന വിശുദ്ധവാരത്തിന് വത്തിക്കാൻ നല്കുന്ന മാർഗ്ഗരേഖകൾ

ആസന്നമാകുന്ന വിശുദ്ധവാരത്തിന് വത്തിക്കാൻ നല്കുന്ന മാർഗ്ഗരേഖകൾ വിശുദ്ധവാരവും പെസഹാത്രിദിനവും : 2021 മാർച്ച് 28 ഓശാന ഞായർ – ഏപ്രിൽ 4 ഈസ്റ്റർ ഞായർ. 1. മഹാമാരിക്കാലത്തെ

Fr. Rayappan Appointed as New Bishop of Salem

Fr. Rayappan Appointed as New Bishop of Salem Bangalore 31 May 2021 (CCBI): His Holiness Pope Francis has appointed Rev.

കെ.സി.വൈ.എം വരാപ്പുഴ അതിരൂപത മുഖപത്രം പൊരുൾ പ്രകാശനം ചെയ്തു

2019 വല്ലാർപാടം തീർഥാടനത്തോടനുബന്ധിച്ച് ഇറക്കുന്ന കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ മുഖപത്രമായ പൊരുൾ പ്രത്യേക പതിപ്പ് അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് കെസിവൈഎം വരാപ്പുഴ അതിരൂപത പ്രസിഡൻറ് അഡ്വ.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<