ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് നിര്യാതയായി
ആർച്ച്ബിഷപ്പ് ഡോ. ജോസഫ്
കളത്തിപ്പറമ്പിലിന്റെ മാതാവ്
നിര്യാതയായി
കൊച്ചി : വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് ശ്രീമതി ത്രേസ്യ അവര ( 93 ) നിര്യാതയായി. എറണാകുളം വടുതല സെന്റ് ആന്റണീസ് പള്ളി ഇടവകമാണ്. പരേതനായ കളത്തിപ്പറമ്പിൽ അവരായാണ് ഭർത്താവ്. ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ കൂടാതെ മേരി ജോസഫ്, ട്രീസ ജോസഫ് ജോർജ്, ജൂഡ് ആൻസൺ എന്നിവർ മക്കളാണ്. ഇന്നലെ ( 02/11/2022) വൈകിട്ട് 7 നായിരുന്നു അന്ത്യം. ഇന്ന് ( 3/11/’22) വൈകിട്ട് 4 ന് വടുതല സെന്റ് ആന്റണീസ് പള്ളിയിൽ വച്ചാണ് മൃതസംസ്കാര ശുശ്രൂഷ. ഇന്ന് ( 3/11/22) രാവിലെ മുതൽ വടുതലയിലുള്ള ഭവനത്തിൽ ( ബോട്ട് ജെട്ടി റോഡ്) അന്തിമ ഉപചാരം അർപ്പിക്കാവുന്നതാണ്.
മരുമക്കൾ : ജോസഫ് തച്ചുതറ( പരേതൻ )ജോസഫ് പൊന്നുപറമ്പിൽ, ലിൻസി ജോർജ് ( പരേത ) , നീന