ജീവിതത്തെക്കുറിച്ചുള്ള യാഥാർത്ഥ്യം മരണത്തിലൂടെ വ്യക്തമാകുന്നു: ഫ്രാൻസിസ് പാപ്പാ
ജീവിതത്തെക്കുറിച്ചുള്ള
യാഥാർത്ഥ്യം
മരണത്തിലൂടെ
വ്യക്തമാകുന്നു:
ഫ്രാൻസിസ് പാപ്പാ
വത്തിക്കാന് സിറ്റി : ജീവിതത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കിത്തരുന്ന സംഭവമാണ് മരണമെന്നും അതിനായി നാം ഒരുങ്ങണമെന്നും ഫ്രാൻസിസ് പാപ്പാ ഉദ്ബോധിപ്പിച്ചു. കത്തോലിക്കാസഭ സകലമരിച്ചവരുടെയും തിരുനാൾ ദിനമായി ആചരിക്കുന്ന നവംബർ രണ്ടാം തീയതിയാണ് മരണത്തിന്റെ മൂല്യത്തെക്കുറിച്ചും ദൈവവുമായുള്ള ഈ കണ്ടുമുട്ടലിന് എപ്രകാരം ഒരുങ്ങണമെന്നുമുള്ള കാര്യങ്ങൾ പാപ്പാ ഓർമ്മിപ്പിച്ചത്. സ്നേഹം തന്നെയായ ദൈവത്തെ കണ്ടുമുട്ടുവാൻവേണ്ടി സ്നേഹത്തോടെയാണ് തയ്യാറാകേണ്ടതെന്നും പാപ്പാ എഴുതി.
“ജീവിതത്തെക്കുറിച്ചുള്ള സത്യം വെളിവാക്കാനാണ് മരണമെത്തുന്നതെന്ന് ഇന്ന് കർത്താവ് നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ കാത്തിരിപ്പ് എങ്ങനെ ജീവിക്കണമെന്ന് സുവിശേഷം വിശദീകരിക്കുന്നു: സ്നേഹിച്ചുകൊണ്ടാണ് നാം ദൈവത്തെ കണ്ടുമുട്ടുവാനായി പോകേണ്ടത്, കാരണം അവൻ സ്നേഹമാണ്” എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.
2022-ൽ നിര്യാതനായ കർദ്ദിനാൾമാർക്കും മെത്രാന്മാർക്കും വേണ്ടി ഫ്രാൻസിസ് പാപ്പാ നവംബർ രണ്ട് ബുധനാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽവച്ച് അർപ്പിച്ച വിശുദ്ധബലി മദ്ധ്യേ നൽകിയ സുവിശേഷസന്ദേശത്തിൽനിന്ന് എടുത്ത സന്ദേശമാണ് പാപ്പാ ട്വിറ്ററിലൂടെ വീണ്ടും നൽകിയത്.