ഡോ . ഇ .പി . ആൻ്റണി കേരള ലത്തീൻ സഭക്ക് നൽകിയ സംഭാവനകൾ അതുല്യം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

 

കൊച്ചി : വരാപ്പുഴ അതിരൂപത അംഗമായ ഡോ . ഇ .പി . ആൻ്റണി കേരള ലത്തീൻ സഭക്കും പൊതുസമൂഹത്തിനും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ . ഡോ . ഇ .പി . ആൻ്റണി യുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം .

 

കേരള ലാറ്റിൻ കത്തോലിക്ക അസോസിയേഷൻ ( കെ .എൽ .സി .എ ) ന്റെ സ്ഥാപക ജനറൽ സെക്രട്ടറി ആയിരുന്നു അദ്ദേഹം . കെ .എൽ .സി .എ . രൂപീകരിക്കാൻ മുൻകൈ എടുത്തു പ്രവൃത്തിച്ചവരിൽ ഒരാളായിരുന്നു അദ്ദേഹം . 1975 മുതൽ 81 വരെ കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗമായി അദ്ദേഹം പ്രവർത്തിച്ചു . അങ്ങനെ കേരളത്തിന്റെ സാമൂഹിക – സാംസ്‌കാരിക – സാമൂദായിക മണ്ഡലങ്ങളിൽ അദ്ദേഹം മുന്നിൽ നിന്ന് പ്രവര്ത്തിച്ചു .

 

ചരിത്രത്തിൽ അഗാധമായ അറിവുണ്ടായിരുന്ന ചരിത്ര അദ്ധ്യാപകനായിരുന്നു അദ്ദേഹം . നിരവധി ചരിത്ര ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചട്ടുണ്ട് .” ദ ഹിസ്റ്ററി ഓഫ് ലാറ്റിൻ കാത്തലിക്സ് ഇൻ കേരള” ആണ് പ്രധാന ഗ്രന്ഥം .ആദ്ദേഹത്തിന്റെ വേർപാട് കേരള ലത്തീൻസഭക്കും പൊതുസമൂഹത്തിനും വലിയ നഷ്ടമാണെന്ന് ആർച്ച്ബിഷപ് അഭിപ്രായപ്പെട്ടു .

 

1974ൽ കേരള പിന്നോക്ക സമുദായ ഫെഡറേഷൻ രൂപീകരിച്ചു. എസ് എൻ ഡി പി, മുസ്ലിം ലീഗ്, കെ എൽ സി എ ഉൾപ്പടെ കേരളത്തിലെ സംവരണ സമുദായങ്ങളിലെ 33 സംഘടനകളുടെ ഫെഡറേഷനായിരുന്നു ഇത്. എസ് എൻ ഡി പി പ്രസിഡൻ്റ് ഡോ കെ കെ രാഹുലൻ പ്രസിഡണ്ടും, ഡോ ഇ പി ആൻ്റെണി ജനറൽ സെക്രട്ടറിയുമായിരുന്നു. 1995 ൽ സുപ്രിം കോടതി കേരളത്തിൽ അടിയാൻ സമ്പ്രാദായം നിലവിലുണ്ടോ എന്ന് അന്വേഷിക്കാൻ ഏകാംഗ കമ്മീഷനായി ആൻ്റണിയെ നിയമിച്ചിരുന്നു.

1972 ൽ കേരള സർക്കാർ കേരളത്തിലെ ന്യൂനപക്ഷ കോളെജുകളെ ദേശാസൽക്കരിക്കാൻ ശ്രമിച്ചപ്പോൾ എൻഎസ് എസ്സിനൊപ്പം ക്രൈസ്തവ സഭകൾ പ്രക്ഷോഭണവുമായി മുന്നോട്ടുവന്നു. ഈ പ്രക്ഷോഭണങ്ങളുടെ മുൻ നിരയിൽ  നിന്ന് ഡോ ആൻ്റണി  നേതൃത്വം നല്കി.
മാസങ്ങൾ നീണ്ട പ്രക്ഷോഭങ്ങൾക്കൊടുവിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ചർച്ചയ്ക്കായി ഡൽഹിയിലേക്ക് വിളിച്ചപ്പോൾ കളത്തിൽ വേലായുധൻ നായർ, ഫാ വളളമറ്റം എന്നിവർക്കൊപ്പം ഡോ ഇ പി ആൻറണിയും പങ്കെടുത്തു.

കാക്കനാട് ,ചെമ്പുമുക്ക് , സെന്റ് . മൈക്കിൾസ് ഇടവക അംഗമാണ് ഡോ . ഇ .പി . ആൻ്റണി .

 


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<