ഡോ.സി.ആനി ഷീല CTC ദീപിക ഐക്കൺ 2024 അവാർഡിന് അർഹയായി

ഡോ.സി.ആനി ഷീല CTC ദീപിക ഐക്കൺ 2024

അവാർഡിന് അർഹയായി.

 

കൊച്ചി :  മരട്‌ പി എസ് മിഷൻ ഹോസ്പിറ്റൽ ഡയറക്ടറും കാർഡിയോളജിസ്റ്റുമായ CTC സന്യാസിനി ഡോ. ആനി ഷീല ദീപിക ഐക്കൺ 2024 അവാർഡിന് അർഹയായി. അഡ്മിനിസ്ട്രേഷനും ആതുരസേവനവും തന്മയത്വത്തോടെ നിർവഹിച്ചാണ് സിസ്റ്റർ ഈ അവർഡിന് അർഹയായത്.

ബാംഗ്ലൂർ സെൻ്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും MBBS, MD (General Medicine), DM (Cardiology) എന്നീ ബിരുദങ്ങൾ നേടിയിട്ടുള്ള കാർഡിയോളജിസ്റ്റ് ആയ സിസ്റ്റർ സ്റ്റെതസ്കോപ്പുകൊണ്ട് എന്നതിനെക്കാൾ ഹൃദയംകൊണ്ടാണ് തങ്ങളുടെ ഹൃദയാവസ്ഥകളെ കൃത്യമായി തിരിച്ചറിയുന്നത് എന്നാണ് രോഗികൾ പറയുന്നത്.

ഇതിനിടയിൽ MBAയും കരസ്ഥമാക്കിയ സിസ്റ്റർ ആനി ഷീലയുടെ ദീർഘവീക്ഷണത്തോടെയുള്ള ഭരണസാരഥ്യം മരട് ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറ്റി. മിഷൻ ആശുപത്രിയുടെ ലാളിത്യവും മൾട്ടി സൂപ്പർസ്പെഷ്യൽറ്റി ഹോസ്പിറ്റലിന്റെ ചികിത്സാ മികവും ഉള്ള ഇവിടെനിന്നും സൗഖ്യം നേടി പോയിട്ടുള്ളത് അനേകരാണ്. മാസത്തിൽ ഏകദേശം 700 രോഗികൾക്ക് സൗജന്യ ഡയാലിസിസ് നല്കാൻ ആശുപത്രിക്ക് കഴിയുന്നുണ്ട്. NABH entry ലെവൽ സർട്ടിഫിക്കറ്റ് ഉള്ള ഈ ആതുരാലയത്തെ ഉയരങ്ങളിലേക്ക് കൈപിടിച്ചു നടത്തുന്ന ഡോ. സി. ആനി ഷീലയ്ക്കും പി.എസ്. മിഷൻ ആശുപത്രിക്കും സി.ടി.സി സന്യാസ സമൂഹത്തിനും ഹൃദ്യമായ അനുമോദനങ്ങൾ!


Related Articles

കേരള റോഡ് ആൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രി ശ്രീ. ആൻ്റണി രാജു ആർച്ച്ബിഷപ് ഡോ. കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച്ച നടത്തി

കേരള റോഡ് ആൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രി ശ്രീ. ആൻ്റണി രാജു ആർച്ച്ബിഷപ് ഡോ. കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച്ച നടത്തി   കൊച്ചി : കേരള റോഡ്

പിറന്ന മണ്ണിലെ അഭയാർത്ഥികൾ

  2019 നവംബർ 1 കൊച്ചി :  12 വർഷത്തിൽ ഒരിക്കൽ നമ്മുടെ മൂന്നാർ മലനിരകളിൽ നീലക്കുറിഞ്ഞി പൂക്കാറുണ്ട് , വൈകീയാണെങ്കിലും ഉള്ളിലുള്ള നന്മയെ പുറത്തെടുക്കാൻ പ്രകൃതി

ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് നിര്യാതയായി

ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് നിര്യാതയായി കൊച്ചി : വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് ശ്രീമതി ത്രേസ്യ അവര ( 93

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<