സഭാവാര്‍ത്തകള്‍ – 10.03.24.

 സഭാവാര്‍ത്തകള്‍ – 10.03.24.

സഭാവാര്‍ത്തകള്‍ – 10.03.24.

 

വത്തിക്കാൻ വാർത്തകൾ

യുവജനങ്ങൾക്ക് നോമ്പുകാല ഉപദേശവുമായി ഫ്രാൻസിസ് പാപ്പാ.

വത്തിക്കാൻ  : നോമ്പുകാലത്ത്,  പ്രത്യേകമായി  യുവജനങ്ങൾ ധൈര്യപൂർവം, നമ്മെ തടവിലാക്കുന്ന തിന്മകളിൽ നിന്നും പുറത്തുകടക്കുവാനും,   ദൈവത്തിങ്കലേക്ക് തിരികെ വരുവാനും പരിശ്രമിക്കണമെന്ന് പാപ്പാ പറഞ്ഞു. കാരണം, തിന്മകൾ നമ്മുടെ ജീവിതത്തെ യാഥാർഥ്യത്തിൽ നിന്നും മറയ്ക്കുന്ന മുഖം മൂടികളാണെന്നും, അവയിൽ നിന്നും മോചനം പ്രാപിച്ചുകൊണ്ട് പൂർണ്ണ ഹൃദയത്തോടെ ദൈവത്തിങ്കലേക്കു തിരികെ വരണമെന്നും പാപ്പാകൂട്ടിച്ചേർത്തു. യുദ്ധത്തിന്റെ വേദനകൾ ജീവിതത്തിൽ പേറുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുവാനും യുവജനങ്ങളോട്‌ പാപ്പാ അഭ്യർത്ഥിച്ചു.

 

രൂപത വാർത്തകൾ

ബെസ്റ്റ് ഓഫ് ഇൻഡ്യ വേൾഡ് റെക്കോർഡ് – ൻ്റെ രേഖകളും പുരസ്കാര ഫലകവും വരാപ്പുഴ അതിരൂപത ആർക്കെയ്വ്സിലേക്ക്കൈമാറി.

കൊച്ചി :  കെഎൽ സിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൈതൃകം 2023 മെഗാ ഇവൻ്റിന് ലഭിച്ച ബെസ്റ്റ് ഓഫ് ഇൻഡ്യ വേൾഡ് റെക്കോർഡ് – ൻ്റെ രേഖകളും പുരസ്കാര ഫലകവും വരാപ്പുഴ അതിരൂപത ആർക്കെയ്വ്സിലേക്ക്
കൈമാറി. അതിരൂപത പ്രസിഡൻ്റ് സി.ജെ. പോളിൽ നിന്ന് അതിരൂപത ചാൻസലർ ഫാ.എബിജിൻ അറക്കൽ രേഖകൾ ഏറ്റുവാങ്ങി. 2023 ഡിസംബർ 9 ന് എറണാകുളം രാജേന്ദ്രമൈതാനിയിൽ നടന്ന പൈതൃകം മെഗാ ഇവൻ്റിൽ 4000 ൽപരം വനിതകൾ പാരമ്പര്യവേഷം ധരിച്ച് പങ്കെടുത്തതാണ് റെക്കോർഡ് നേട്ടം കരസ്ഥമാക്കിയത്.

കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും പരിശോധിച്ചു പരിഹരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപൂരം:: കേരളത്തിലെ ലത്തീൻ കത്തോലിക്ക ജനസമൂഹം നേരിടുന്ന പ്രശ്നങ്ങളും സമൂഹത്തിൻ്റെ ആവശ്യങ്ങളും സർക്കാരിൻ്റെ മുൻപിൽ അവതരിപ്പിക്കാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച കെആർഎൽസിസി നേതൃസംഘത്തോടാണ് മുഖ്യമന്ത്രി ഇത് വ്യക്തമാക്കിയത്. ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, രാഷ്ട്രീയ കാര്യസമിതി കൺവീനർ ജോസഫ് ജൂഡ്, ജോയിൻ്റ് കൺവീനറും കെഎൽസിഎ പ്രസിഡൻ്റുമായ ഷെറി ജെ. തോമസ്, കെആർഎൽസിസി ഭാരവാഹികളായ ബിജു ജോസി, പാട്രിക് മൈക്കിൾ, പ്രബല്ലദാസ് എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.  അധികാരത്തിലും ഉദ്യോഗത്തിലും മതിയായ പ്രാതിനിധ്യവും പങ്കാളിത്തവും ഉറപ്പക്കാനുള്ള അടിസ്ഥാന വിവരമായ ജാതി സെൻസസ്സ് നടപ്പിലാക്കണമെന്നും കെആർഎൽസിസി ആവശ്യപ്പെട്ടു. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അന്യായമായി രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്ന കാര്യം സർക്കാർ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

admin

Leave a Reply

Your email address will not be published. Required fields are marked *