സഭാവാര്‍ത്തകള്‍ – 16 .03. 24
സഭാവാര്‍ത്തകള്‍ – 16 .03. 24
വത്തിക്കാൻ വാർത്തകൾ
യുദ്ധരംഗത്തെ ആണവോർജ്ജോപയോഗം മാനവികതയ്ക്കെതിര് : ഫ്രാൻസിസ് പാപ്പാ
വരാപ്പുഴ എന്റെ അതിരൂപത – പുസ്തകം പ്രകാശനം ചെയ്തു.
കൊച്ചി : ആധികാരികമായ തെളിവുകളോടെ മലബാര്‍ വികാരിയത്തിന്റെ സ്ഥാപനം മുതലുള്ള ചരിത്രം അനാവരണം ചെയ്യുന്ന ജോസഫ് മാനിഷാദ മട്ടയ്ക്കലിന്റെ ‘വരാപ്പുഴ എന്റെ അതിരൂപത’ എന്ന ചരിത്രപുസ്തകം കൈരളിക്ക് സമര്‍പ്പിച്ചുകൊണ്ട്
വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് പുസ്തക പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.
ഹോര്‍ത്തൂസ് മലബാറിക്കൂസ് ഗ്രന്ഥം നിര്‍മ്മിക്കാന്‍ കാരണക്കാരനായ മത്തേവൂസ് പാതിരിയെ തമസ്‌ക്കരിക്കുന്ന സമീപകാലപ്രവണതയെയും ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ നിര്‍മ്മിതിക്ക് ഡച്ചു ഗവര്‍ണ്ണര്‍ക്ക് പ്രചോദനമായ മത്തേവൂസ് അച്ചന്റെതന്നെ ‘വിരിദാരിയും ഓറിയന്താലേ’ / ‘കിഴക്കിന്റെ പൂന്തോട്ടം’ എന്ന കൈയെഴുത്തുഗ്രന്ഥത്തെ സംബന്ധിച്ചുള്ള ഗ്രന്ഥകാരന്‍ മാനിഷാദിന്റെ പഠനവും നിരീക്ഷണവും പുസ്തകത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
വിവാദവിഷയമായി ഇന്നും തുടരുന്ന ‘പള്ളിക്കൊപ്പം പള്ളിക്കൂടം കല്പന’യുടെ ഉത്ഭവത്തെപറ്റി വിവരിക്കുന്നതിലും അത് നടപ്പാക്കിയത്്, ഇന്നും വെറുതെ പറഞ്ഞുകൊണ്ടിരിക്കുന്ന, 1865 എന്ന വര്‍ഷമല്ല, 1857 ആണെന്ന് ആധികാരികമായി സ്ഥാപിക്കുന്നതിലും മലയാളത്തിലെ തദ്ദേശീയ സന്യാസി – സന്ന്യാസിനി സഭകളുടെ സ്ഥാപനം സംബന്ധിച്ചുള്ള ചിലരുടെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളുടെ അര്‍ത്ഥശൂന്യതയെ ഗ്രന്ഥകാരന്‍ തെളിവുകളിലൂടെ ഖണ്ഢിക്കുന്നു.
റീത്തുഭേദമന്യേ കേരളസഭയ്ക്ക് കെട്ടുറപ്പ് നല്കിയ സിനഡുകള്‍, എറണാകുളത്തേക്കുള്ള ആസ്ഥാനമാറ്റം, ദൈവദാസന്‍ ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ ഭവനസന്ദര്‍ശനം തുടങ്ങി ഇക്കാലം വരെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ഈ ഗ്രന്ഥം ചരിത്രപഠിതാക്കള്‍ക്ക് മാത്രമല്ല, സമുദായനന്മയും പുരോഗതിയും കാക്ഷിക്കുന്ന ഏവര്‍ക്കും ഈ ഗ്രന്ഥം സത്യത്തിന്റെ അമൂല്യ നിധിയായിരിക്കും. പുസ്തകത്തിന്റെ കോപ്പിക്കായി 9037525836 നമ്പറില്‍ബന്ധപ്പെടുക.
അന്നം നൽകുന്നവൻ ഈശ്വരന് സമം -ആർച്ച് ബിഷപ്പ് ഡോ .ജോസഫ് കളത്തിപറമ്പിൽ.
കൊച്ചി : തെരുവിൽ അലയുന്ന ദരിദ്രർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്നവർ ഈ ലോകത്ത് ദൈവത്തിനു സമമായി ജീവിക്കുന്നവരെന്ന് ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച എറണാകുളം നഗരപ്രദേശത്ത് തെരുവിൽ അലയുന്നവർക്ക് ഭക്ഷണം നൽകുന്ന സുമനസ്സുകളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിരൂപത വികാരി ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ .മാത്യു ഇലഞ്ഞിമറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ, പബ്ലിക് റിലേഷൻസ് ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി പ്രോഗ്രാം കോഡിനേറ്റർ ശ്രീ പീറ്റർ ഓച്ചന്തുരുത്ത് എന്നിവർ പ്രസംഗിച്ചു.