ദരിദ്രരിൽ യേശുവിനെ കാണുക: ഫ്രാൻസിസ് പാപ്പാ
ദരിദ്രരിൽ
യേശുവിനെ കാണുക:
ഫ്രാൻസിസ് പാപ്പാ
ഫ്രാൻസിസിലെ ടൂർസിൽ 397-ൽ മരിച്ച വിശുദ്ധ മാർട്ടിന്റെ തിരുനാൾ ദിവസമായ നവംബർ 11-ന് ട്വിറ്ററിൽ, ടൂർസിലെ വിശുദ്ധ മാർട്ടിൻ (#SaintMartinOfTours) എന്ന ഹാഷ്‌ടാഗോടുകൂടി എഴുതിയ സന്ദേശത്തിൽ പാവപ്പെട്ടവരിൽ ശിശുവിനെ കണ്ടു ജീവിക്കാൻ പാപ്പാ ഉദ്‌ബോധിപ്പിച്ചു. ദരിദ്രമായ ഒരു ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, പാവപ്പെട്ടവരിൽ യേശുവിനെ കാണാനും, അവരിൽ യേശുവിനെ ശുശ്രൂഷിക്കാനും ഉള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം എന്നാണ് പാപ്പാ എഴുതിയത്. പാവപ്പെട്ടവരെ കണ്ടില്ലെന്ന രീതിയിൽ ജീവിക്കുന്നത് ഒരു തരത്തിലുള്ള ദാരിദ്ര്യമാണെന്ന് പാപ്പാ ഓർമ്മിപ്പിക്കുകയായിരുന്നു.
റോമൻ പടയാളി ആയിരുന്ന മാർട്ടിൻ ഉപവിപ്രവർത്തികളിൽ ഏർപ്പെട്ടിരുന്നു. പിന്നീട് ക്രൈസ്‌തവവിശ്വാസം സ്വീകരിച്ച് ടൂർസിലെ മെത്രാനായിത്തീർന്ന വിശുദ്ധ മാർട്ടിൻ പാവപ്പെട്ടവർക്കുവേണ്ടി സേവനം ചെയ്‌തിരുന്നതുമായി ബന്ധപ്പെടുത്തിയാണ് ഇങ്ങനെ ഒരു സന്ദേശം പാപ്പാ എഴുതിയത്.
Related Articles
യുവജന സംഗമങ്ങൾക്കുള്ള നവമായ നിർദ്ദേശങ്ങൾ
യുവജന സംഗമങ്ങൾക്കുള്ള നവമായ നിർദ്ദേശങ്ങൾ വത്തിക്കാൻ നല്കുന്ന പൊതുവായ നിർദ്ദേശങ്ങളുടെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു : 1. ആമുഖം യുവജനങ്ങളുടെ വളർച്ചയ്ക്കും രൂപീകരണത്തിനും സഹായകമാകുന്ന വിധത്തിൽ രൂപതാതലങ്ങളിൽ
കാലത്തിന്റെയും സാഹചര്യങ്ങളുടെയും അടയാളങ്ങളറിഞ്ഞ് ജീവിക്കുക: ഫ്രാൻസിസ് പാപ്പാ
കാലത്തിന്റെയും സാഹചര്യങ്ങളുടെയും അടയാളങ്ങളറിഞ്ഞ് ജീവിക്കുക: ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍ :പ്രവർത്തികമായി എങ്ങനെ കൂടുതൽ സ്നേഹിക്കുവാനും സേവിക്കുവാനും സാധിക്കുമെന്ന് പരിശോധിക്കണമെന്ന് അർജന്റീനയിലെ കാരിത്താസ് സന്നദ്ധപ്രവർത്തകർക്ക് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം.
സഭാവാര്‍ത്തകള്‍ – 17.12. 23
സഭാവാര്‍ത്തകള്‍ – 17.12. 23 വത്തിക്കാൻ വാർത്തകൾ രോഗികളും ദുര്‍ബലരുമായ ആളുകള്‍ക്ക് മരിയന്‍ തീര്‍ത്ഥാടനം ആശ്വാസത്തിന്റെ തൈലം : ഫ്രാന്‍സിസ് പാപ്പാ വത്തിക്കാന്‍ :