റെഡ് ബുൾ ക്യാമ്പസ് ക്രിക്കറ്റ് ഇന്ത്യ – കേരള കോളേജ് പ്രീമിയർ ലീഗ് T20 ചാമ്പ്യൻഷിപ്പ് എറണാകുളം സെൻറ് പോൾസ് കോളേജ് കരസ്ഥമാക്കി.
റെഡ് ബുൾ ക്യാമ്പസ് ക്രിക്കറ്റ് ഇന്ത്യ –
കേരള കോളേജ് പ്രീമിയർ ലീഗ് T20
ചാമ്പ്യൻഷിപ്പ് എറണാകുളം സെൻറ്
പോൾസ് കോളേജ് കരസ്ഥമാക്കി.
കേരള ക്രിക്കറ്റ് അസോസിയേഷനും സ്പോർട്സ് എക്സോട്ടിക്കയും സംയുക്തമായി നടത്തുന്ന റെഡ് ബുൾ ക്യാമ്പസ് ക്രിക്കറ്റ് ഇന്ത്യ – കേരള കോളേജ് പ്രീമിയർ ലീഗ് T20 ചാമ്പ്യൻഷിപ്പ് എറണാകുളം സെൻറ് പോൾസ് കോളേജ് കരസ്ഥമാക്കി.
എറണാകുളം രാജഗിരി കോളേജ്-കെസിഎ ഗ്രൗണ്ടിൽ നവംബർ 6, 7 എന്നീ തീയതികളിൽ നടന്ന സൂപ്പർ ലീഗ് മത്സരങ്ങളുടെ ഫൈനലിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിനെ എറണാകുളം സെൻറ് പോൾസ് കോളേജ് 55 റൺസിന് പരാജയപ്പെടുത്തി.
ഒരേ ദിവസം നടന്ന സെമിഫൈനലിലും ചാമ്പ്യൻഷിപ്പ് മത്സരത്തിലും രണ്ട് നോട്ടൗട്ട് സെഞ്ചുറികൾ (108* & 104*) നേടിയ ആൽബിൻ ഏലിയാസ് പ്ലെയർ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
വിജയികൾക്ക് Dr.സുരേഷ് കുട്ടി മെമ്മോറിയൽ ഷീൽഡ് ഉൾപ്പെടെ മറ്റ് വ്യക്തിഗത ട്രോഫികളും സമ്മാനിച്ചു.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ ടാലൻറ് ഹണ്ട് പ്രോഗ്രാമിന്റെ ഭാഗമായി മൂന്ന് സോണുകളീൽ മത്സരങ്ങളിൽ കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്ന് 40 ഓളം കോളേജുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.