ദരിദ്രരിൽ യേശുവിനെ കാണുക: ഫ്രാൻസിസ് പാപ്പാ
ദരിദ്രരിൽ
യേശുവിനെ കാണുക:
ഫ്രാൻസിസ് പാപ്പാ
ഫ്രാൻസിസിലെ ടൂർസിൽ 397-ൽ മരിച്ച വിശുദ്ധ മാർട്ടിന്റെ തിരുനാൾ ദിവസമായ നവംബർ 11-ന് ട്വിറ്ററിൽ, ടൂർസിലെ വിശുദ്ധ മാർട്ടിൻ (#SaintMartinOfTours) എന്ന ഹാഷ്‌ടാഗോടുകൂടി എഴുതിയ സന്ദേശത്തിൽ പാവപ്പെട്ടവരിൽ ശിശുവിനെ കണ്ടു ജീവിക്കാൻ പാപ്പാ ഉദ്‌ബോധിപ്പിച്ചു. ദരിദ്രമായ ഒരു ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, പാവപ്പെട്ടവരിൽ യേശുവിനെ കാണാനും, അവരിൽ യേശുവിനെ ശുശ്രൂഷിക്കാനും ഉള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം എന്നാണ് പാപ്പാ എഴുതിയത്. പാവപ്പെട്ടവരെ കണ്ടില്ലെന്ന രീതിയിൽ ജീവിക്കുന്നത് ഒരു തരത്തിലുള്ള ദാരിദ്ര്യമാണെന്ന് പാപ്പാ ഓർമ്മിപ്പിക്കുകയായിരുന്നു.
റോമൻ പടയാളി ആയിരുന്ന മാർട്ടിൻ ഉപവിപ്രവർത്തികളിൽ ഏർപ്പെട്ടിരുന്നു. പിന്നീട് ക്രൈസ്‌തവവിശ്വാസം സ്വീകരിച്ച് ടൂർസിലെ മെത്രാനായിത്തീർന്ന വിശുദ്ധ മാർട്ടിൻ പാവപ്പെട്ടവർക്കുവേണ്ടി സേവനം ചെയ്‌തിരുന്നതുമായി ബന്ധപ്പെടുത്തിയാണ് ഇങ്ങനെ ഒരു സന്ദേശം പാപ്പാ എഴുതിയത്.