ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ പ്രതിമ അനാഛാദനം ചെയ്തു

ദൈവദാസൻ ജോസഫ്

അട്ടിപ്പേറ്റി പിതാവിന്റെ പ്രതിമ

അനാഛാദനം ചെയ്തു.

 

കാക്കനാട് : വരാപ്പുഴ അതിരൂപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്തയായ ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ പ്രതിമ ചെമ്പുമുക്ക് അസീസി സ്കൂളിനടുത്തുള്ള അട്ടിപ്പേറ്റി നഗറിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് 2023 ജനുവരി 21 -ആം തീയതി ശനിയാഴ്ച അനാഛാദനം ചെയ്തു.. നീണ്ട 37 വർഷക്കാലം വരാപ്പുഴ അതിരൂപത ഇടയനായി സേവനം ചെയ്ത ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ 53 ആം ചരമവാർഷിക ദിനവും ദൈവദാസ പ്രഖ്യാപനത്തിന്റെ മൂന്നാം വാർഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായി കത്തീഡ്രൽ ദേവാലയത്തിൽ 2023 ജനുവരി 20 വെള്ളിയാഴ്ച വൈകുന്നേരം 5.30ന് ദൈവത്തിന് നന്ദി അർപ്പിച്ചുകൊണ്ടുള്ള കൃതജ്ഞത അനുസ്മരണ ദിവ്യബലിയും അട്ടിപ്പേറ്റി പിതാവിന്റെ കബറിടത്തിൽ പ്രത്യേക പ്രാർത്ഥനയും അഭിവന്ദ്യ കളത്തിപറമ്പിൽ പിതാവിന്റെ നേതൃത്വത്തിൽ അർപ്പിച്ചു.

 ആധുനിക വരാപ്പുഴ അതിരൂപതയുടെ രാജശില്പി, കേരള കത്തോലിക്കാ സഭയുടെ പിള്ളത്തൊട്ടിലായ വിശാല വരാപ്പുഴ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത, വിശ്വാസ പരിപാലനം, സാമൂഹ്യപരിഷ്കരണം, വിദ്യാഭ്യാസ നവീകരണം, ആരോഗ്യപരിപാലന ശുശ്രൂഷ, സാങ്കേതിക മികവുള്ള തൊഴിൽ പരിശീലനം തുടങ്ങി ചരിത്രപരമായ നിലവിൽ അടിസ്ഥാന മേഖലകളുടെ ആധുനികീകരണത്തിലേക്ക് നയിച്ച ക്രാന്തദർശിയായ ദൈവദാസൻ ആർച്ച് ബിഷപ് ജോസഫ് അട്ടിപ്പേറ്റി. അദ്ദേഹം ചരിത്രത്തിന് നൽകിയ ഈടുറ്റ  സംഭാവനകൾക്ക് സമുചിതമായ   ഒരോർമ്മകാഴ്ച സ്ഥാപിക്കണമെന്ന ആശയം അസ്സീസി വിദ്യാനികേതൻ ഏറ്റെടുക്കുകയായിരുന്നു.  വിശുദ്ധഗ്രന്ഥം കയ്യിൽ പിടിച്ച് ധ്യാനിക്കുന്ന മാതൃകയിലാണ് ശില്പം പണിതുയർത്തിയിരിക്കുന്നത്. 6 മാസങ്ങൾ കൊണ്ടാണ് ഈ ശിൽപത്തിന്റെ പണി പൂർത്തിയാക്കിയത്. .. ഈ ശില്പത്തിന് ആവിഷ്കാരം നിർവ്വഹിച്ചിരിക്കുന്നത് ആർട്ടിസ്റ്റ് ആൻറണി കാറലാണ്. ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ വ്യക്തിത്വം, ആകാരം, വസ്ത്രധാരണ ശൈലികളുടെ പ്രത്യേകതകൾ ജീവിതകാലഘട്ടം, ശില്പം സ്ഥാപിക്കപ്പെടുന്ന അട്ടിപ്പേറ്റി ചതുരത്തിന്റെ വിസ്തൃതി, ചേർന്നുകിടക്കുന്ന അസിസി വിദ്യാലയസമുച്ചയം, സിദ്ധി സദൻ, കാഴ്ചയിൽ വരുന്ന മറ്റു പ്രകൃതി ദൃശ്യങ്ങളുടെ പരിപ്രേക്ഷ്യത്തിൽ ആൻറണി കാറൾ ശില്പത്തിന്റെ രൂപമാതൃക തയ്യാറാക്കിയിരിക്കുന്നു. ശില്പം സ്ഥാപിച്ചിരിക്കുന്ന പ്രതലത്തിൻറെ രൂപമാതൃകയും സാങ്കേതിക കാര്യങ്ങളും ആർക്കിടെക്റ്റ് ലിയോ ഫ്രാൻസിസ് നിർവഹിച്ചു. ഇരുമ്പ് ഫ്രെയിമിൽ സിമൻറ് ഉപയോഗിച്ചുള്ള ശിൽപ നിർമിതി നടത്തിയിരിക്കുന്നത് ആർട്ടിസ്റ്റ് പ്രജീഷ് ആണ്. അട്ടിപേറ്റി നഗർ അഡ്മിനിസ്ട്രേറ്റർ ഫാ. ഷെൽബിൻ, ഫാ.അൽഫോൻസ് പനക്കൽ, ഫാ. ബൈജു ബെൻ, ഫാ.ജോർജ്  മാതിരപ്പിള്ളി, ഫാ. ടൈറ്റസ്, ആവില ഭവനിലെ വൈദികർ സി എസ് എസ് ടി, സി ടി സി, സിദ്ധി സദൻ എന്നീ കോൺവെന്റുകളിലെ സിസ്റ്റേഴ്സും ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

 


Related Articles

കൂടത്തായി മരണ പരമ്പര കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും

കോഴിക്കോട്: താമരശേരി കൂടത്തായിയിൽ 6 പേർ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യ പ്രതി ജോളിയെ പലപ്പോഴായി സഹായിച്ചിട്ടുള്ള പല വ്യക്തികളും ഉടൻ പിടിയിലായേക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.ഭർത്താവ് റോയ്

ചാത്യാത്ത് മൗണ്ട് കാർമ്മൽ ദേവാലയത്തിൽ പരിശുദ്ധ കർമ്മല മാതാവിൻറെ തിരുനാൾ ജൂലൈ 17 ന്

ചാത്യാത്ത് മൗണ്ട് കാർമ്മൽ ദേവാലയത്തിൽ പരിശുദ്ധ കർമ്മല മാതാവിൻറെ തിരുനാൾ ജൂലൈ 17 ന് കൊച്ചി: ചാത്യാത്ത് മൗണ്ട് കാർമ്മൽ ദേവാലയത്തിൽ പരിശുദ്ധ കർമ്മല മാതാവിൻറെ കൊമ്പ്രെരിയ തിരുനാളിന്

യുവ വൈദികൻ വാഹനാപകടത്തിൽ മരണമടഞ്ഞു

യുവ വൈദികൻ വാഹനാപകടത്തിൽ മരണമടഞ്ഞു.   ആലപ്പുഴ: ആലപ്പുഴ രൂപതാ വൈദീകൻ ഫാ.റെൻസൺ പൊള്ളയിൽ വാഹനാപകടത്തിൽ മരണമടഞ്ഞു. മെയ് 10-ന് രാവിലെ ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<