പതിനൊന്നാമത് വല്ലാർപാടം ബൈബിൾ കൺവെൻഷൻ സമാരംഭിച്ചു

പതിനൊന്നാമത് വല്ലാർപാടം

ബൈബിൾ കൺവെൻഷൻ

സമാരംഭിച്ചു.

 

വല്ലാർപാടം: ദക്ഷിണേന്ത്യയിലെ ചരിത്രപ്രസിദ്ധമായ വല്ലാർപാടം ബസിലിക്കയിൽ ഈ വർഷത്തെ മരിയൻ തീർത്ഥാടനത്തിനു് മുന്നോടിയായുള്ള വല്ലാർപാടം ബൈബിൾ കൺവെൻഷൻ വരാപ്പുഴ അതിരൂപതാ വികാരി ജനറാൾ മോൺ.മാത്യു കല്ലിങ്കൽ ദീപം തെളിയിച്ചു ഉത്ഘാടനം ചെയ്തു. സെപ്റ്റംബർ 12 വരെ നീണ്ടു നിലക്കുന്ന കൺവെൻഷൻ അണക്കര മരിയൻ ധ്യാനകേന്ദ്രത്തിലെ ഫാ. ഡൊമിനിക് വാളമ്നാൽ നയിക്കും. അതിരുപതാ പ്രൊക്ലൈമേഷൻ കമ്മീഷനും വല്ലാർപാടം ബസിലിക്കയും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന വചനശുശ്രൂഷ, ദിവസവും വൈകിട്ട് 4.30ന് ആരംഭിക്കുന്ന ജപമാല, ദിവ്യബലി എന്നിവയെ തുടർന്നു് രാത്രി 9.00 വരെയാണ്. സമാപന ദിവസമായ സെപ്റ്റംബർ 12 നാണ് ഈ വർഷത്തെ മരിയൻ തീർത്ഥാടനം. അന്നത്തെ ആഘോഷമായ ദിവ്യബലിയിൽ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് അഭിവന്ദ്യപിതാവ് വിശ്വാസികളെ പരിശുദ്ധ വല്ലാർപാടത്തമ്മയ്ക്ക് അടിമ സമർപ്പണം നടത്തും.

കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് തിരുക്കർമ്മങ്ങൾ വല്ലാർപാടം ബസിലിക്കയുടെ യൂട്യൂബ് ചാനൽ, വരാപ്പുഴ അതിരൂപതയുടെ കേരളവാണി യൂട്യൂബ് ചാനൽ, ഫാ.ഡൊമിനിക് വാളമ്നാൽ ഒഫിഷ്യൽ യൂട്യൂബ് ചാനൽ എന്നിവയിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ദേവാലയത്തിൽ നിന്നും സംപ്രേക്ഷണം ചെയ്യുന്ന തിരുക്കർമ്മങ്ങളിൽ, വിശ്വാസികൾ തങ്ങളുടെ ഭവനങ്ങളിലായിരുന്നു കൊണ്ട് അത്മനാ പങ്ക്ചേരുന്നുവെന്നതാണ് ബൈബിൾ കൺവെൻഷന്റേയും മരിയൻ തീർത്ഥാടനത്തിന്റേയും പ്രത്യേകത.

സെപ്റ്റംബർ 24 ന് നടക്കുന്ന വല്ലാർപാടത്തമ്മയുടെ തിരുനാളിന് മുന്നോടിയായി വിശ്വാസികളുടെ നേതൃത്വത്തിൽ വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെയുള്ള വല്ലാർപാടത്തമ്മയുടെ അടിമസമർപ്പണ പ്രാർത്ഥനയും നടന്നു വരുന്നു.
റെക്ടർ ഫാ.ആന്റണി വാലുങ്കൽ, സഹവികാരിമാരായ ഫാ.ആൻറണി ജിബിൻ കൈമലേത്ത്, ഫാ.റോക്കി ജോസ്‌ലിൻ ചക്കാലക്കൽ, ഫാ.റിനോയ് കളപ്പുരക്കൽ അതിരൂപതാ പ്രൊക്ളമേഷൻ കമ്മീഷൻ ഡയറക്ടർ ഫാ.ആൻറണി ഷൈൻ കാട്ടുപറമ്പിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കുന്നു..


Related Articles

മണിപ്പൂരിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ജന്തർ മന്തറിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പ്രതിഷേധം ജൂലൈ 29ന്

മണിപ്പൂരിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ജന്തർ മന്തറിൽ  കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പ്രതിഷേധം ജൂലൈ 29ന്. കൊച്ചി :- മാസങ്ങളായി മണിപ്പൂരിൽ നടക്കുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമങ്ങൾ

ലത്തീൻ സമൂഹത്തോട് സർക്കാർ കാണിക്കുന്ന നിരന്തരമായ അവഗണനയ്ക്കെതിരെ മനുഷ്യ ചങ്ങല

ലത്തീൻ സമൂഹത്തോട് സർക്കാർ കാണിക്കുന്ന  നിരന്തരമായ അവഗണനയ്ക്കെതിരെ മനുഷ്യ ചങ്ങല.   കൊച്ചി : എടവനക്കാട് സെന്റ് .അംബ്രോസ് ദേവാലയത്തിൽ കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ ലത്തീൻ സമുദായത്തോട് സർക്കാർ

യുവ വൈദികൻ വാഹനാപകടത്തിൽ മരണമടഞ്ഞു

യുവ വൈദികൻ വാഹനാപകടത്തിൽ മരണമടഞ്ഞു.   ആലപ്പുഴ: ആലപ്പുഴ രൂപതാ വൈദീകൻ ഫാ.റെൻസൺ പൊള്ളയിൽ വാഹനാപകടത്തിൽ മരണമടഞ്ഞു. മെയ് 10-ന് രാവിലെ ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<