വിശുദ്ധ മദർ തെരേസ അനുസ്മരണ ദിനം കൊണ്ടാടി
വിശുദ്ധ മദർ തെരേസ അനുസ്മരണ ദിനം കൊണ്ടാടി
കൊച്ചി : കെ.സി.വൈ.എം ചരിയംതുരുത്തിൻ്റെ നേതൃത്വത്തിൽ അഗതികളുടെ ആശ്രയമായി നില കൊണ്ട വിശുദ്ധ മദർ തെരേസയുടെ അനുസ്മരണ ദിന പരിപാടിയിൽ പ്രസിഡൻറ് ജോയൽ ജോൺ അധ്യക്ഷത വഹിച്ചു.കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സെക്രട്ടറി ജോർജ് രാജീവ് പാട്രിക്ക് ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി സാന്ദ്ര സാജൻ, വൈസ് പ്രസിഡൻറ് ദിൽമ മാത്യു,ട്രഷറർ ആൻറണി ജെഫറിൻ ഡയസ്,എന്നിവർ സംസാരിച്ചു. വിശുദ്ധയോടു മാധ്യസ്ഥം വഹിച്ച് പ്രാർത്ഥന നടത്തുകയും കേരളത്തിൻ്റെ ധാർമിക യുവജനപ്രസ്ഥാനമാണ് കെ.സി.വൈ.എം എന്നു വിശുദ്ധ പറഞ്ഞത് അനുസ്മരിക്കുകയും ചെയ്തു
കെ.സി.വൈ.എം
ചരിയംതുരുത്ത്