പരിശുദ്ധ അമ്മയ്ക്ക് സ്വയം സമർപ്പിക്കുവാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ.

പരിശുദ്ധ അമ്മയ്ക്ക്

സ്വയം സമർപ്പിക്കുവാൻ

ആഹ്വാനം ചെയ്ത്

ഫ്രാൻസിസ് പാപ്പാ.

 

വത്തിക്കാൻ സിറ്റി :  പരിശുദ്ധ അമ്മയ്ക്ക് സ്വയം സമർപ്പിക്കുവാനും, സമാധാനത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രാർത്ഥിക്കണമെന്നും ഫ്രാൻസിസ് പാപ്പാ.  മാര്‍ച്ച്    ഇരുപത്തിരണ്ടാം തീയതി  ബുധനാഴ്ച വത്തിക്കാനില്‍ നടന്ന  പൊതുകൂടിക്കാഴ്ചാവേളയിലാണ്  പാപ്പ വിമലഹൃദയ പുനഃപ്രതിഷ്ഠയ്ക്കു ആഹ്വാനം ചെയ്തത് . മാര്‍ച്ച് ഇരുപത്തിയഞ്ചാം തീയതിയാണ്  സഭ മംഗളവാർത്ത തിരുനാൾ ആഘോഷിക്കുന്നത്.

ഉക്രൈൻ – റഷ്യ യുദ്ധം തുടങ്ങിയ കഴിഞ്ഞ വർഷം മാർച്ച് ഇരുപത്തിയഞ്ചാം തീയതി, ലോകത്തിലെ മെത്രാന്മാരോടൊന്നുചേർന്നുകൊണ്ട്  സഭയെയും മനുഷ്യസമൂഹത്തെയും പ്രത്യേകമായി ഉക്രൈൻ – റഷ്യ രാജ്യങ്ങളെയും മാതാവിന്റെ വിമല ഹൃദയത്തിന്  പ്രതിഷ്ഠിച്ചതും ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു.

ഇന്നും യുദ്ധത്തിന്റെ ദൈന്യതകൾ പൂർണ്ണമായി മാറിയിട്ടില്ലെങ്കിലും സമാധാനത്തിനു വേണ്ടി, സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ മറിയത്തോട് വിശ്രമവും, മടുപ്പും കൂടാതെ അപേക്ഷകൾ സമർപ്പിക്കുവാൻ നമുക്ക് സാധിക്കണമെന്ന് പാപ്പാ എടുത്തു പറഞ്ഞു. ഈ വർഷവും മാർച്ചു ഇരുപത്തിയഞ്ചിന് വീണ്ടും വിമലഹൃദയത്തിന് തങ്ങളെത്തന്നെ പ്രതിഷ്ഠിക്കുവാനും, അതുവഴി സമാധാനവും ഐക്യവും വീണ്ടെടുക്കുവാനും പാപ്പാ ആഗോളതലത്തിൽ, വിശ്വാസികളെയും, സമൂഹങ്ങളെയും ക്ഷണിച്ചു.

ഉക്രൈൻ ജനതയനുഭവിക്കുന്ന ദുരിതങ്ങളും, ബുദ്ധിമുട്ടുകളും എടുത്തുപറഞ്ഞ പാപ്പാ ഒരിക്കലും അവരെ മറക്കരുതേയെന്നും, അവർക്കു വേണ്ടി പ്രാർത്ഥിക്കണമേയെന്നും കൂടിയിരുന്നവരെ ഓർമ്മിപ്പിച്ചു.


Related Articles

നമുക്കായി എന്നും ദൈവം അടുത്തുണ്ട്-ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ.

നമുക്കായി എന്നും ദൈവം അടുത്തുണ്ട്-ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ. കൊച്ചി : ജീവിതത്തിൻറെ എല്ലാ കാലത്തും നന്മയുടെ നാളിലും ദുഃഖത്തിന്റെ വേളയിലും എപ്പോഴും ദൈവം നമ്മുടെ ജീവിതത്തിൽ

ഫ്രാൻസിസ് പാപ്പ സാംബിയയ്ക്ക് വേണ്ടി ‘വോയ്സ് ഓഫ് ദി അൺബോൺ ബെൽ’ സമർപ്പിക്കുന്നു.

ഫ്രാൻസിസ് പാപ്പ സാംബിയയ്ക്ക് വേണ്ടി ‘വോയ്സ് ഓഫ് ദി അൺബോൺ ബെൽ’ സമർപ്പിക്കുന്നു.   വത്തിക്കാൻ : ബുധനാഴ്ചത്തെ പൊതു സദസ്സിനു മുന്നോടിയായി, ഫ്രാൻസിസ്  പാപ്പ ആദരപൂർവ്വം 

മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യാൻ ,പാസ് ലഭിക്കാൻ ,അറിയേണ്ടതെല്ലാം ….

തിരുവനന്തപുരം:  ലോക്ക്ഡൗണില്‍ വരുത്തിയ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് അന്തര്‍ ജില്ലാ യാത്രകള്‍ക്കുള്ള ഭാഗിക അനുമതി നിലവില്‍ വന്നു . പാസ് ഉപയോഗിച്ചാണ് മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യാന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<