മൂല്യങ്ങൾ പാലിക്കപ്പെടുന്ന വിശുദ്ധമായ അന്തരീക്ഷം കുടുംബങ്ങളിൽ ഉണ്ടാകണം- ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തി പറമ്പിൽ.
മൂല്യങ്ങൾ പാലിക്കപ്പെടുന്ന
വിശുദ്ധമായ അന്തരീക്ഷം
കുടുംബങ്ങളിൽ ഉണ്ടാകണം-
ആർച്ച്ബിഷപ്പ് ഡോ.
ജോസഫ് കളത്തി പറമ്പിൽ.
കൊച്ചി : സർവ്വ മൂല്യങ്ങളുടെയും കെട്ടുറപ്പും ആത്മീയതയുടെ അന്തരീക്ഷവും നിർബന്ധമായും പാലിക്കപ്പെടുന്ന സാഹചര്യം എല്ലാ കുടുംബങ്ങളിലും ഉണ്ടാകണമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തി പറമ്പിൽ പ്രസ്താവിച്ചു. വരാപ്പുഴ അതിരൂപത കുടുംബ വിശുദ്ധീകരണ വർഷത്തോടനുബന്ധിച്ചുള്ള ഹോം മിഷൻ പ്രോഗ്രാം കോതാട് തിരുഹൃദയ ദേവാലത്തിൽ വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്.
ഫാമിലി അപ്പോസ്തലറ്റ് ഡയറക്ടർ ഫാ. പോൾസൺ സിമേന്തി, ബിസിസി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി, കോതാട് വികാരി ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, സഹവികാരി ഫാ. എഡിസൺ ജോസഫ് , സിസ്റ്റർ കാതറിൻ സിടിസി, സിസ്റ്റർ ലിസി, സിസ്റ്റർ എലനോർ, ശ്രീ.എം എൻ ജോസഫ്, ശ്രീ വില്ലി, ശ്രീ. റോയ് എന്നിവർ സംബന്ധിച്ചു..