നന്മപ്രവൃത്തികൾ ക്രിസ്തുവിന്റെ നറുമണം പരത്തുന്നു: ഫ്രാൻസിസ് പാപ്പാ
നന്മപ്രവൃത്തികൾ
ക്രിസ്തുവിന്റെ
നറുമണം പരത്തുന്നു:
ഫ്രാൻസിസ് പാപ്പാ.
വത്തിക്കാൻ സിറ്റി : വിശുദ്ധ ലൂക്കയുടെ സുവിശേഷം ആറാം അധ്യായം നാല്പത്തിനാലാം തിരുവചനത്തിൽ യേശു ഓർമ്മിപ്പിക്കുന്ന വചനമാണ് നല്ല ഫലത്തിൽനിന്നും വൃക്ഷത്തെ തിരിച്ചറിയുക എന്നത്. ഇത് മാനുഷികജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ വചനമാണ്. കാരണം മനുഷ്യജീവിതത്തെ ഈ പ്രകൃതിയോട് ഉപമിച്ചുകൊണ്ട് ഏതു സാധാരണക്കാരനും മനസിലാകത്തക്കവിധത്തിലാണ് ഈ വചനം യേശു ഉദ്ധരിക്കുന്നത്. മാർച്ചുമാസം പതിനാലാം തീയതി, സമൂഹമാധ്യമമായ ട്വിറ്ററിൽ ഫ്രാൻസിസ് പാപ്പാ കുറിച്ച സന്ദേശവും യേശുവിന്റെ ഈ വചനത്തോട് ചേർത്തുവച്ചാണ് കുറിച്ചിരിക്കുന്നത്. നല്ലഫലം കായ്ക്കുന്ന നല്ല വൃക്ഷത്തെ പോലെ, നന്മപ്രവൃത്തികൾ നിറഞ്ഞ ഏതൊരു ജീവിതവും പ്രകാശപൂരിതവും,ലോകത്തിൽ ക്രിസ്തുവിന്റെ നറുമണം വഹിക്കുന്നവരുമാണെന്ന് പാപ്പാ കുറിച്ചു.