വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് 75 ലക്ഷം രൂപയുടെ മെറിറ്റ് സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചു.

വരാപ്പുഴ അതിരൂപത

മെത്രാപ്പോലീത്ത അഭിവന്ദ്യ

ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

പിതാവ് 75 ലക്ഷം രൂപയുടെ

മെറിറ്റ് സ്‌കോളർഷിപ്പുകൾ

പ്രഖ്യാപിച്ചു.

സെന്റ് ആൽബർട്ട്സ് കോളേജിന്റെ മാനേജ്‌മെന്റ് വിഭാഗമായ ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ എം.ബി.എ. പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വരുന്ന അധ്യയന വർഷം മുതൽ 75 ലക്ഷം രൂപയുടെ മെറിറ്റ് സ്‌കോളർഷിപ്പുകൾ, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് പ്രഖ്യാപിച്ചു.

സെന്റ് ആൽബർട്ട്സ് കോളേജ് അതിന്റെ ശതാബ്ദി വർഷത്തിൽ ഡിപ്പാർട്മെന്റിലെ എല്ലാ വിദ്യാർത്ഥികൾക്കും 100% സ്കോളർഷിപ്പ് ഉറപ്പാക്കുക എന്ന ദീർഘകാല ലക്ഷ്യത്തോടെയാണ് ഈ സ്കോളർഷിപ്പ് പ്രഖ്യാപിച്ചത്. ജാതി, മത, വർണ്ണ ഭേദമന്യേ എല്ലാ വിദ്യാർത്ഥികൾക്കും ഫീസ് രഹിത വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക രക്ഷാധികാരി ആർച്ച് ബിഷപ്പ് ഡോ. ഡാനിയേൽ അച്ചാരുപറമ്പിലിന്റെ പേരിൽ സ്കോളർഷിപ്പ് സ്ഥാപിച്ചത്.

ഈ കോഴ്‌സിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഓരോ വർഷവും അടയ്ക്കുന്ന ട്യൂഷൻ ഫീസിന്റെ 40% വരെ മെറിറ്റ് അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് ലഭിക്കുമെന്നും, വരുന്ന അധ്യയന വർഷം മുതൽ ചേരുന്ന വിദ്യാർത്ഥികൾക്ക് ഈ സ്‌കോളർഷിപ്പ് പ്രയോജനം ചെയ്യുമെന്നും കോളേജ് ചെയർമാൻ ഫാ. ആൻ്റണി തോപ്പിൽ അറിയിച്ചു. കോളേജ് വിഭാവനം ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ് ഫീലെസ് ക്യാംപസ്, ഈ സ്കോളർഷിപ്പ് പദ്ധതി എല്ലാ വിദ്യാർത്ഥികൾക്കും ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും തുക സമാഹരിക്കുന്നതിന്, കോളേജ് ഒരു സ്കോളർഷിപ്പ് കോർപ്പസ് ഫണ്ട് സ്ഥാപിച്ചിട്ടുണ്ടെന്നും കൂടാതെ സംഭാവനകൾ സ്പോൺസർമാരിൽ നിന്നും കോളേജിലെ പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും സ്വീകരിക്കുമെന്നും കോളേജ് പ്രിൻസിപ്പൽ ഡോ. ബിജോയ് വി. എം. അറിയിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *