പാപ്പാ: ആരോഗ്യസേവനം വിദഗ്ദ്ധ തൊഴിൽ മാത്രമല്ല, ദൗത്യവുമാണ്!
പാപ്പാ: ആരോഗ്യസേവനം വിദഗ്ദ്ധ
തൊഴിൽ മാത്രമല്ല,
ദൗത്യവുമാണ്!
വത്തിക്കാൻ : ഇറ്റലിയിലെ ദേശീയ മാനസികാരോഗ്യ സമ്മേളനത്തിന് ഫ്രാൻസീസ് പാപ്പായുടെ സന്ദേശം.
മാനസിക പ്രശ്നങ്ങളുള്ളവർക്ക് ഉചിതമായ ചികിത്സ നല്കുകയെന്നത് വ്യക്തികൾക്കും സമൂഹത്തിനും കാഴ്ചവയ്ക്കുന്ന വലിയ നന്മയാണെന്ന് മാർപ്പാപ്പാ.
മാനസികാരോഗ്യത്തെ അധികരിച്ച് ഇറ്റലിയിൽ വെള്ളി, ശനി ദിനങ്ങളിൽ (25-26/06/21) നടക്കുന്ന രണ്ടാം ദേശീയ സമ്മേളനത്തിന് അതിൻറെ ഉദ്ഘാടനദിനത്തിൽ നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രസ്താവന ഉള്ളത്.
അതിലോലം കൈകാര്യം ചെയ്യേണ്ട ഈ മേഖലയിൽ സേവനം ചെയ്യുന്ന ആരോഗ്യപ്രവർത്തകരോട് സഭയ്ക്കുള്ള വലിയ മതിപ്പ് പാപ്പാ തൻറെ സന്ദേശത്തിൽ വെളിപ്പെടുത്തി.
മാനസികരോഗ ചകിത്സാരംഗത്ത് കോവിദ് 19 മഹാമാരി ഉയർത്തിയിരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.
മാനസികാരോഗ്യ ചികത്സാസംവിധാനം ശക്തിപ്പെടുത്തേണ്ടതിൻറെ ആവശ്യകതയും പാപ്പാ ഊന്നിപ്പറഞ്ഞു.
അപരനെ ചികിത്സിക്കൽ ഒരു വിദഗ്ദ്ധ തൊഴിൽ മാത്രമല്ല ശാസ്ത്രീയ അറിവ് സമ്പൂർണ്ണ മാനവികതയുമായി സമാഗമിക്കുന്ന യഥാർത്ഥ ദൗത്യം ആണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
Related
Related Articles
പാപ്പായുടെ പൊതുപരിപാടികള്‍ മാധ്യമങ്ങളിലൂടെ മാത്രം കൊറോണ വൈറസ് ബാധ തടയുവാന്‍ വത്തിക്കാന്‍റെ മുന്‍കരുതലുകള്‍
വത്തിക്കാൻ: പാപ്പായുടെ പൊതുപരിപാടികള്‍ മാധ്യമങ്ങളിലൂടെ മാത്രം കൊറോണ വൈറസ് ബാധ തടയുവാന്‍ വത്തിക്കാന്‍റെ മുന്‍കരുതലുകള്‍ 1. വൈറസ്ബാധയോടുള്ള പ്രതിരോധ നടപടി: ആശങ്കയുണര്‍ത്തുന്ന കൊറോണ വൈറസ് ബാധയോടുള്ള പ്രതിരോധ
ക്രൈസ്തവർ ബംഗ്ലാദേശിൽ ഓരോരോ വൃക്ഷത്തൈ നടും
ക്രൈസ്തവർ ബംഗ്ലാദേശിൽ ഓരോരോ വൃക്ഷത്തൈ നടും പാപ്പാ ഫ്രാൻസിസിന്‍റെ ചാക്രികലേഖനം “അങ്ങേയ്ക്കു സ്തുതി”യോടു (Laudato Si’) ബാംഗ്ലാദേശിലെ സഭയുടെ ക്രിയാത്മകമായ പ്രതികരണം. ചാക്രികലേഖനത്തോടുള്ള ക്രിയാത്മകമായ പ്രതികരണം മാർച്ച്
യേശുവിന്‍റെ കരുണാകടാക്ഷം മാനസാന്തരത്തിലേക്ക് നയിക്കുന്നു.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ് നവംബര്‍ മൂന്നാം തിയതി ഞായറാഴ്ച്ച, പതിവുളള