പാപ്പാ: ആരോഗ്യസേവനം വിദഗ്ദ്ധ തൊഴിൽ മാത്രമല്ല, ദൗത്യവുമാണ്!
പാപ്പാ: ആരോഗ്യസേവനം വിദഗ്ദ്ധ
തൊഴിൽ മാത്രമല്ല,
ദൗത്യവുമാണ്!
വത്തിക്കാൻ : ഇറ്റലിയിലെ ദേശീയ മാനസികാരോഗ്യ സമ്മേളനത്തിന് ഫ്രാൻസീസ് പാപ്പായുടെ സന്ദേശം.
മാനസിക പ്രശ്നങ്ങളുള്ളവർക്ക് ഉചിതമായ ചികിത്സ നല്കുകയെന്നത് വ്യക്തികൾക്കും സമൂഹത്തിനും കാഴ്ചവയ്ക്കുന്ന വലിയ നന്മയാണെന്ന് മാർപ്പാപ്പാ.
മാനസികാരോഗ്യത്തെ അധികരിച്ച് ഇറ്റലിയിൽ വെള്ളി, ശനി ദിനങ്ങളിൽ (25-26/06/21) നടക്കുന്ന രണ്ടാം ദേശീയ സമ്മേളനത്തിന് അതിൻറെ ഉദ്ഘാടനദിനത്തിൽ നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രസ്താവന ഉള്ളത്.
അതിലോലം കൈകാര്യം ചെയ്യേണ്ട ഈ മേഖലയിൽ സേവനം ചെയ്യുന്ന ആരോഗ്യപ്രവർത്തകരോട് സഭയ്ക്കുള്ള വലിയ മതിപ്പ് പാപ്പാ തൻറെ സന്ദേശത്തിൽ വെളിപ്പെടുത്തി.
മാനസികരോഗ ചകിത്സാരംഗത്ത് കോവിദ് 19 മഹാമാരി ഉയർത്തിയിരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.
മാനസികാരോഗ്യ ചികത്സാസംവിധാനം ശക്തിപ്പെടുത്തേണ്ടതിൻറെ ആവശ്യകതയും പാപ്പാ ഊന്നിപ്പറഞ്ഞു.
അപരനെ ചികിത്സിക്കൽ ഒരു വിദഗ്ദ്ധ തൊഴിൽ മാത്രമല്ല ശാസ്ത്രീയ അറിവ് സമ്പൂർണ്ണ മാനവികതയുമായി സമാഗമിക്കുന്ന യഥാർത്ഥ ദൗത്യം ആണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.