ഉപവി, ക്രൈസ്തവൻറെ ഹൃദയത്തുടിപ്പാണെന്ന് പാപ്പാ!
ഉപവി, ക്രൈസ്തവൻറെ
ഹൃദയത്തുടിപ്പാണെന്ന്
പാപ്പാ!
വത്തിക്കാൻ : ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
ഉപവി കൂടാതെ ക്രൈസ്തവനായിരിക്കുക സാധ്യമല്ലെന്ന് പാപ്പാ.
ഈ വെള്ളിയാഴ്ച (25/06/2021) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
“ഉപവിയാണ് ക്രിസ്ത്യാനിയുടെ ഹൃദയമിടിപ്പ്: ഹൃദയസ്പന്ദനത്തിൻറെ അഭാവത്തിൽ ജീവിക്കാൻ കഴിയാത്തതുപോലെ, ഉപവിയില്ലെങ്കിൽ ഒരാൾക്ക് ക്രൈസ്തവനായിരിക്കാനാകില്ല” എന്നാണ് പാപ്പാ അന്ന് ട്വിറ്ററില്‍ കുറിച്ചത്.