പാവങ്ങളുടെ കർദ്ദിനാൾ കോത്തൊ കൊറായി കാലംചെയ്തു

പാവങ്ങളുടെ കർദ്ദിനാൾ കോത്തൊ കൊറായി കാലംചെയ്തു

 

വത്തിക്കാൻ : ദക്ഷിണാഫ്രിക്കയിലെ ലസോത്തോയിലെ കർദ്ദിനാൾ സെബാസ്റ്റ്യൻ കോത്തൊ കൊറായി അന്തരിച്ചു. പാപ്പാ ഫ്രാൻസിസ് അനുശോചനം രേഖപ്പെടുത്തി.

 

1. വിശ്രമകാലത്തും കർമ്മനിരതൻ :

ദക്ഷിണാഫ്രിക്കയിലെ ലസോത്തോയിലെ മൊഹാലെസ് ഹോക് അതിരൂപതയുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്ത ആർച്ചുബിഷപ്പ് ജോൺ തിഹമേളായ്ക്ക് അയച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ് പാപ്പാ അനുശോചനം അറിയിച്ചത്. വിശ്രമജീവിതത്തിലും കർമ്മനിരതനായിരുന്ന കർദ്ദിനാൾ വാർദ്ധക്യ സഹജമായ രോഗങ്ങളാലാണ് ഏപ്രിൽ 17-ന് 92-ാമത്തെ വയസ്സിൽ അന്തരിച്ചത്.

2. പാവങ്ങളുടെ പ്രേഷിതൻ :

അമലോത്ഭവനാഥയുടെ നാമത്തിലുള്ള (Oblates of Mary Immaculate – omi) സന്ന്യാസ സമൂഹത്തിലെ അംഗമാണ് കർദ്ദിനാൾ കൊറായി. ലസോത്തോയിലെ പാവങ്ങളായ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായും സാമൂഹിക അഭിവൃദ്ധിക്കായും കർദ്ദിനാൾ കൊറായി ചെയ്തിട്ടുള്ള സേവനങ്ങളും പാവങ്ങളോടുള്ള പ്രതിപത്തിയും മാതൃകാപരമാണെന്ന് പാപ്പാ സന്ദേശത്തിൽ പ്രസ്താവിച്ചു. പതറാത്ത അജപാലന സമർപ്പണത്തിലൂടെയും തീക്ഷ്ണമായ സന്ന്യാസ ജീവിതത്തിലൂടെയും തീവ്രമായ പ്രേഷിത പ്രവർത്തനങ്ങളിലൂടെയും സഭയെ സമ്പന്നമാക്കിയ ഈ നല്ലിടയന്‍റെ ആത്മാവിന് സ്വർഗ്ഗീയ പിതാവു നിത്യശാന്തി നല്കട്ടെയെന്നു പാപ്പാ പ്രാർത്ഥിച്ചു. കർദ്ദിനാൾ കൊറായിയുടെ ദേഹവിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങൾക്കും, ബന്ധുമിത്രാദികൾക്കും അജഗണങ്ങൾക്കും സാന്ത്വനം നേർന്നുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

3. കർദ്ദിനാൾപട്ടം വാങ്ങാൻ
റോമിൽ വരാൻ സാധിക്കാതെ പോയ കർദ്ദിനാൾ : 

കഠിനാദ്ധ്വാനിയും ഏറെ ത്യാഗിയുമായ ബിഷപ്പ് കൊറായിയുടെ സമര്‍പ്പണത്തിനുള്ള അംഗീകാരമായിരിക്കാം തേടിയെത്തിയ കര്‍ദ്ദിനാള്‍ പദവി! ഇത് അദ്ദേഹത്തെ അടുത്ത് അറിയുന്നവരുടെ അഭിപ്രായമാണ്. 2016 നവംബറിൽ വത്തിക്കാനിൽ നടന്ന കർദ്ദിനാളന്മാരുടെ സ്ഥാനാരോഹണച്ചടങ്ങിൽ കർദ്ദിനാൾ കൊറായി മാത്രം എത്തിയിരുന്നില്ല. തന്‍റെ അസാന്നിദ്ധ്യത്തിനു കാരണം പാപ്പാ ഫ്രാൻസിസിനെ അദ്ദേഹം വ്യക്തിപരമായി എഴുതി അറിയിച്ചിരുന്നതായി ജനങ്ങളെ അറിയിച്ചു. കര്‍ദ്ദിനാള്‍പട്ടം വാങ്ങാന്‍ റോമിലേയ്ക്കു യാത്രചെയ്യാൻ വേണ്ട ചിലവുകളും, പിന്നെ കര്‍ദ്ദിനാളിന് ആവശ്യമായ പുതിയ കുപ്പായവും കോട്ടുമൊക്കെ തയ്യാറാക്കുന്നതിനുള്ള പണവും തന്‍റെ അനാഥാലയത്തിലെ പാവങ്ങളായ കുട്ടികൾക്ക് ഉള്ളതല്ലേ എന്നു വിചാരിച്ചാണ്, ആഴമായ വിശ്വാസത്തോടൊപ്പം മൗലികചിന്താഗതിയും മാനുഷിക മൂല്യങ്ങളും മുറുകെ പിടിക്കുന്ന കർദ്ദിനാൾ കൊറായി റോമായാത്ര ഒഴിവാക്കാൻ കാരണമായതെന്ന് ആഫ്രിക്കക്കാരനായ ഫാദര്‍ പോൾ സാമാസുമോ പങ്കുവച്ചു.

 


Related Articles

നിസ്സാരതയിലാണ് ദൈവത്തിന്‍റെ മഹത്വം കണ്ടെത്തേണ്ടത്

നിസ്സാരതയിലാണ് ദൈവത്തിന്‍റെ മഹത്വം കണ്ടെത്തേണ്ടത് വത്തിക്കാൻ : ഏപ്രിൽ 27, ചൊവ്വാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച സന്ദേശം :   “അനുദിന ജീവിത ചുറ്റുപാടുകളിൽ നമ്മുടെ

അനുതാപത്തോടും ക്ഷമയോടും കൂടെ… ഉത്ഥിതനെ തേടുന്നവർ

അനുതാപത്തോടും ക്ഷമയോടും കൂടെ…   ഉത്ഥിതനെ തേടുന്നവർ വത്തിക്കാൻ : പെസഹാക്കാലം മൂന്നാംവാരം ഞായര്‍ – ലൂക്കാ 24, 35-48 സുവിശേഷചിന്തകൾ …   1. അനുതാപത്തിലേയ്ക്കും  സാക്ഷ്യം

വത്തിക്കാനിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ…..

വത്തിക്കാനിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ       പാപ്പാ ഫ്രാൻസിസിന്‍റെ തിരുക്കർമ്മങ്ങൾ തത്സമയം സംപ്രേഷണം ചെയ്യപ്പെടും.   ജനരഹിതമായ ‘ഓൺ-ലൈൻ’ തിരുക്കർമ്മാചരണം കോവിഡ്-19 മഹാമാരിയുടെ വർദ്ധിച്ച വ്യാപനവും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<