പെരിയാർ മലിനീകരണം – ഇരകളുടെ യോഗം വിളിച്ച് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കും

പെരിയാർ മലിനീകരണം – ഇരകളുടെ യോഗം വിളിച്ച് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കും.

 

കൊച്ചി: പെരിയാറിന്റെ തീരമേഖലയിൽ രാസമാലിന്യം ഒഴുക്കിയത് വഴി ദുരിതത്തിൽ ആയ മത്സ്യകർഷകർക്കം തൊഴിൽ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നാശനഷ്ടം നേരിട്ട പെരിയാറിന്റെ തീര മേഖലകളിലെ ഇടവക വികാരിമാരുടെയും മത്സ്യ മേഖലയിലെ പ്രതിനിധികളുടെയും സംയുക്ത യോഗം അഭിവന്ദ്യ പിതാവ് മോസ്റ്റ് റവ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വിളിച്ചു ചേർത്തു. സമയബന്ധിതമായി നഷ്ടത്തിന്റെ കണക്കെടുപ്പ് നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ടിൽ നിന്നും തുക വകയിരുത്തി ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് നഷ്ടത്തിനിരയായവരുടെ വിവരങ്ങൾ സഹിതം കത്തയക്കും.

പെരിയാറിന്റെ തീരമേഖലയിൽ നാശനഷ്ടം സംഭവിച്ച മത്സ്യ കർഷകരുടെ വിവരശേഖരണം നടത്തി മറ്റ് അധികൃതർക്കും വിശദവിവരങ്ങൾ അടങ്ങിയ പരാതി സമർപ്പിക്കും. നാശനഷ്ടത്തെക്കുറിച്ച് പഠിക്കാനായി സെൻ്റ് ആൽബർട്ട്സ് കോളേജിലെ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിനെ ചുമതലപ്പെടുത്തി. കുഫോസ് മുൻ രജിസ്ട്രാർ ഡോ. വിക്ടർ ജോർജ് പഠനത്തിന് നേതൃത്വം നൽകും. വിവരശേഖരണത്തിനായി തീര മേഖലയിലെ എല്ലാ പള്ളികളിലും നാളെ 26.05.24 ഞായറാഴ്ച മത്സ്യ കർഷകർക്കുണ്ടായ നഷ്ടങ്ങളുടെ വിശദവിവരം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അറിയിപ്പ് നൽകിയിട്ടുണ്ട്.

മെത്രാസനമന്ദിരത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ വികാരി ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം, ഫാ എബിജിൻ അറക്കൽ, ഫാ യേശുദാസ് പഴമ്പിള്ളി, അഡ്വ ഷെറി ജെ തോമസ് എന്നിവർ പ്രസംഗിച്ചു. മെയ് ഇരുപതാം തീയതി പെരിയാറിൽ രാസമാലിന്യം ഒഴുകിയതുമായി ബന്ധപ്പെട്ട മത്സ്യ കർഷകർക്കുണ്ടായ നഷ്ടങ്ങളുടെ വിവര ശേഖരണം നടത്തുന്നതിനും തുടർ പ്രവർത്തനങ്ങൾക്കുമായി സേവ് പെരിയാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ആർച്ചബിഷപ്പിന്റെ പ്രത്യേകത നിർദ്ദേശപ്രകാരം വരാപ്പുഴ അതിരൂപത പബ്ലിക്കേഷൻസ് ഡിപ്പാർട്ട്മെൻറ് ഈ ആക്ഷൻ കൗൺസിലിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകും.

സേവ് പെരിയാർ ആക്ഷൻ കൗൺസിൽ വരാപ്പുഴ അതിരൂപതയുടെ ഭാരവാഹികളായി ഫാ.സെബാസ്റ്റ്യൻ മൂനുകൂട്ടുങ്കൽ (ചെയർമാൻ),ഫാ. വിൻസന്റ് നടുവില പ്പറമ്പിൽ, ബൈജു ആന്റണി (വൈസ് ചെയർമാൻ), ജോബി തോമസ് (കൺവീനർ),റോയ് പാളയത്തിൽ (സെക്രട്ടറി) എന്നിവരടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.


Related Articles

സാമൂഹിക പിന്നോക്കാവസ്ഥ സംബന്ധിച്ച കണക്ക് വെളിപ്പെടുത്തണം;ജാതി സെൻസസ് അടിയന്തരമായി നടത്തണം- സംവരണ സമുദായ മുന്നണി

സാമൂഹിക പിന്നോക്കാവസ്ഥ സംബന്ധിച്ച കണക്ക് വെളിപ്പെടുത്തണം;ജാതി സെൻസസ് അടിയന്തരമായി നടത്തണം- സംവരണ സമുദായ മുന്നണി.   കൊച്ചി : ജാതി സെൻസസ് നടപ്പിലാക്കുന്ന നടപടിക്രമങ്ങൾ ആരംഭിച്ച് കേരളത്തിലെ

സ്തനാർബുദ ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു.

സ്തനാർബുദ ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു.   കൊച്ചി : എറണാകുളം സെൻ്റ് തെരേസാസ് കോളേജ് കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് വിഭാഗവും, ആസ്റ്റ്റർ മെഡിസിറ്റി കൊച്ചിയും സംയുക്തമായി ചേർന്ന് വിദ്യാർത്ഥികൾക്കായി

സഭയ്ക്യത്തിന്റെ പ്രസക്തി വർദ്ധിക്കുന്നു

സഭയ്ക്യത്തിന്റെ പ്രസക്തി വർദ്ധിക്കുന്നു.   കൊച്ചി : വിവിധ സഭകൾക്കുള്ളിൽ തന്നെ വിരുദ്ധ ഭാവങ്ങൾ വളർന്നു വരുമ്പോൾ വിവിധ സഭകൾ തമ്മിലുള്ള ഐക്യത്തിന്റെ പ്രസക്തി ഈ കാലഘട്ടത്തിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<