പ്രൊഫ ആൻ്റണി ഐസക് അനുസ്മരണം
പ്രൊഫ ആൻ്റണി ഐസക് അനുസ്മരണം
കൊച്ചി: കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷന്റെ ( കെ എൽ സി എ ) ആഭിമുഖ്യത്തിൽ കെ എൽ സി എ മുൻ സംസ്ഥാന പ്രസിഡണ്ടും, ജിസിഡിഎ ചെയർമാനും, PSC മെമ്പറും ആയിരുന്ന പ്രൊഫ ആൻ്റണി ഐസക് അനുസ്മരണം നടത്തി.
കെ എൽ സി എ സംസ്ഥാന പ്രസിഡണ്ട് അഡ്വ ഷെറി ജെ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗം വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ മാത്യൂ ഇലഞ്ഞിമറ്റം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമുദായത്തിൻ്റെയും സൂഹത്തിൻ്റെയും സർവ്വോപരി പൊതുജനങ്ങളുടെയും അവകാശങ്ങൾക്കു വേണ്ടി ഗബ്ദമുയർത്തിയ വ്യക്തിയായിരുന്നു. പ്രൊഫ ആൻ്റണി ഐസക് എന്ന് മോൺസിഞ്ഞോർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു
കെ ആർ എൽ സിസി വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ് അനുസ്മരണ പ്രഭാഷണം നടത്തി. ജനാധിപത്യ മൂല്യങ്ങളും പാർലമെൻ്റ് ഭൂരിപക്ഷവും എന്ന വിഷയത്തിൽ അഡ്വ എ ജയശങ്കർ മുഖ്യപ്രഭാഷണം നടത്തി.
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് , ടി.ജെ. വിനോദ് എം എൽ എ , സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി , ഡോ വിക്ടർ ജോർജ്, ഡൊമിനിക് പ്രസൻ്റേഷൻ, ചാൾസ് ഡയസ്സ് , ആൻ്റണി നൊറോണ , രതീഷ് ആൻ്റണി , സി ജെ പോൾ, അഡ്വ ജസ്റ്റിൻ കരിപ്പാട്ട്, സക്കീർ ഹുസൈൻ, സി.ജെ. പോൾ, ആഷ്ലിൻ പോൾ, റോയ് പാളയത്തിൽ , സുനീല സിബി, വിൻസി ബൈജു , മോളി ചാർളി എന്നിവർ പ്രസംഗിച്ചു.