ഫാ. സ്റ്റാന്‍ സ്വാമി അതീവ ഗുരുതരാവസ്ഥയിൽ
ഫാ. സ്റ്റാന്‍ സ്വാമി അതീവ ഗുരുതരാവസ്ഥയിൽ
മുംബൈ : മനുഷ്യാവകാശപ്രവര്‍ത്തകനും കത്തോലിക്ക വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യ നില അതീവ ഗുരുതരം.
മാവോയിസ്റ്റ് ബന്ധം ചുമത്തി എന്‍.ഐ.എ അറസ്റ്റ് ചെയ്തു ജയിലില്‍ കഴിയുകയായിരുന്നു ഈ വൈദീകൻ. നവി മുംബൈയിലെ തലോജ ജയിലിൽ ഇദ്ദേഹത്തിന് ചികിത്സ നിഷേധിച്ചു എന്ന ആരോപണത്തെ തുടർന്നു ബോംബെ ഹൈക്കോടതി ഇടപെട്ടാണ്പാർക്കിൻസൺസ് രോഗം ബാധിച്ച അദ്ദേഹത്തെ മെയ് 28 ന് ബാന്ദ്രയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്റ്റാന്‍ സ്വാമിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. മുംബൈ ഹോളിഫാമിലി ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നു സഹപ്രവർത്തകനായ ഫാ. ജോസഫ് സേവ്യർ സ്ഥിരീകരിച്ചു. ജൂലൈ 6 വരെ ആശുപത്രിയിൽ തുടരാൻ കോടതി അനുവദിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ എൽഗാർ പരിഷത്ത് കേസിൽ റാഞ്ചിയിൽ നിന്ന് ഫാ. സ്റ്റാൻ സ്വാമിയെ എൻ.ഐ. എ അറസ്റ്റ് ചെയ്യുകയും ഒൻപത് മാസം തലോജ ജയിലിൽ അടയ്ക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ കുറിച്ച് ഞായറാഴ്ച വാർത്ത പ്രചരിച്ചതോടെ, പരാതി ലഭിച്ചതിനെത്തുടർന്ന് എൻ.എച്ച്ആർ.സി മഹാരാഷ്ട്ര സർക്കാരിന് നോട്ടീസ് നൽകി. ഫാ. സ്വാമിക്ക് ശരിയായ വൈദ്യസഹായം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തെഴുതി. കമ്മീഷൻ അദ്ദേഹത്തിന്റെ കേസ് പേപ്പറുകൾ തേടുകയും ആരോപണങ്ങളിൽ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. പ്രായമായ ജെസ്യൂട്ട് പുരോഹിതന് മതിയായ വൈദ്യസഹായവും ചികിത്സയും നൽകാനും നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകി.
ജാർഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിനുവേണ്ടിയും മനുഷ്യാവകാശങ്ങൾക്കു വേണ്ടിയും കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ശബ്ദമുയർത്തി കൊണ്ടിരുന്ന ഫാ. സ്റ്റാൻ സ്വാമിയെ കഴിഞ്ഞവർഷം ഒക്ടോബർ എട്ടിന് റാഞ്ചിയിലെ വസതിയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. ഈ വൈദികന് എതിരായുള്ള നീതി നിഷേധം അവസാനിപ്പിക്കുന്നതിന് വേണ്ടി ലോകമെമ്പാടും നിന്നും പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്…
Related
Related Articles
Fr. Deepak Valerian Tauro (54) as Auxiliary Bishop of Delhi
Fr. Deepak Valerian Tauro (54) as Auxiliary Bishop of Delhi. Bangalore : 16 July 2021 (CCBI) His Holiness Pope
100 ദിനങ്ങള്‍ പിന്നിട്ട് കോവിഡ് 19: കോവിഡ് 19 മൂലം ഇന്ത്യയില്‍ ഉണ്ടായ ചില മാറ്റങ്ങള്‍
ന്യൂഡൽഹി : ഇന്ത്യയില്‍ ആദ്യത്തെ കൊവിട്-19 സ്ഥിരീകരിച്ചിട്ട് നൂറു ദിനങ്ങള്‍ പിന്നിടുകയാണ്. ജനുവരി 30നു ചൈനയിലെ വുഹാനില്‍ കൊറോണവൈറസ് വ്യാപനത്തെ തുടര്‍ന്നു കേരളത്തില്‍ എത്തിയ മെഡിക്കല്‍
ജാർഖണ്ഡ്: കൂട്ട മതപരിവർത്തനമെന്ന് സഭയ്‌ക്കെതിരെ കുപ്രചരണം
ജാർഖണ്ഡ്: കൂട്ട മതപരിവർത്തനമെന്ന് സഭയ്‌ക്കെതിരെ കുപ്രചരണം: തങ്ങളുടെ ഒരു കത്തോലിക്കാസ്‌കൂളിൽ ക്രൈസ്തവസഭയിലേക്ക് കൂട്ടത്തോടെയുള്ള പരിവർത്തനം നടത്തുന്നു എന്ന വാർത്ത തെറ്റെന്നും ഇത് ക്രിസ്ത്യാനികൾക്കെതിരായ കള്ളപ്രചാരണമെന്നും ജാർഖണ്ഡ് രൂപത.