“ഫോക്കൊളാരി” പ്രസ്ഥാനത്തിൻറെ പ്രതിനിധികൾ പാപ്പായെ സന്ദർശിച്ചു!

“ഫോക്കൊളാരി” പ്രസ്ഥാനത്തിൻറെ

പ്രതിനിധികൾ

പാപ്പായെ സന്ദർശിച്ചു!

 

വത്തിക്കാൻ : കൂട്ടായ്മയ്ക്കുള്ള സേവനത്തിൽ എന്നും വളരുന്നതിന് തുറവുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സൗഹൃദത്തിൻറെ സരണിയിൽ മുന്നേറാനുള്ള പരിശ്രമത്തിന് പാപ്പാ “ഫോക്കൊളാരി” പ്രസ്ഥാനത്തിന് നന്ദി പ്രകാശിപ്പിക്കുന്നു.

“ഫോക്കൊളാരി” പ്രസ്ഥാനം എന്നും അതിൻറെ സ്ഥാപകയായ ക്യാരലുബിക്കിൽ നിന്നു ലഭിച്ച സിദ്ധിക്കനുസൃതം, സഭയുടെയും സഭാംഗങ്ങളുടെയും അഖിലലോകത്തിൻറെയും ഐക്യത്തിൻറെ പൊരുളും ആ ഐക്യത്തിനുള്ള സേവനവും ഊട്ടിവളർത്തുന്നുവെന്ന് പാപ്പാ ശ്ലാഘിക്കുന്നു.

ഈ പ്രസ്ഥാനത്തിലെ അംഗങ്ങളും അഭ്യുദയകാംഷികളുമായ മെത്രാന്മാരും മറ്റുള്ളവരുമുൾപ്പെടെയുള്ള പതിനഞ്ചോളം പേരെ ശനിയാഴ്‌ച (25/09/21) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

വിശ്വാസത്തിലും പ്രത്യാശയിലും ഉപവിയിലുമുള്ള ഐക്യത്തിൽ ദൈവജനത്തെ പടുത്തുയർത്തുന്നതിന് ആ ജനത്തിൻറെ ശുശ്രൂഷകരായ മെത്രാന്മാരുടെ സേവനവും “ഫോക്കൊളാരി” പ്രസ്ഥാനത്തിൻറെ സിദ്ധിയും തമ്മിൽ ബന്ധമുണ്ടെന്ന് പാപ്പാ വിശദീകരിച്ചു.

ഐക്യം ഉള്ളവരായിരിക്കുന്നതിന് ധൈര്യം ആവശ്യമാണെന്നും ഈ ധൈര്യത്തിന് സാക്ഷികളാണ് വിശുദ്ധരെന്നും പാപ്പാ പറഞ്ഞു.

കൂട്ടായ്മയ്ക്കുള്ള സേവനത്തിൽ എന്നും വളരുന്നതിന് തുറവുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സൗഹൃദത്തിൻറെ സരണിയിൽ മുന്നേറുന്നതിനുള്ള പരിശ്രമത്തിന് പാപ്പാ “ഫോക്കൊളാരി” പ്രസ്ഥാനത്തിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

 


Related Articles

ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ ചുവന്ന ആഴ്ച.

ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ ചുവന്ന ആഴ്ച.   ബ്രസീലിലെ ക്രിസ്തുവിന്റെ രൂപം ചുവന്ന വെളിച്ചത്തിൽ വത്തിക്കാന്‍ : ലോകമെമ്പാടും വിവിധ രാജ്യങ്ങളിൽ ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ പ്രകടനവുമായി

ജനതകള്‍ക്കു പ്രത്യാശാകിരണമായി ഒരു ദിവ്യനക്ഷത്രം!

കാത്തിരിപ്പിന്‍റെ നാളുകളാണ് ആഗമനകാലം. തലമുറകളുടെ കാത്തിരിപ്പിന് വെളിച്ചംവീശിയ ദിവ്യനക്ഷത്രത്തെക്കുറിച്ചുള്ള ചിന്താമലരുകള്‍. 1. നസ്രത്ത് എന്നൊരു കൊച്ചുപട്ടണം നസ്രത്ത്….. പലസ്തീനായുടെ വടക്കന്‍ പ്രവിശ്യയായ ഗലീലിയായിലെ കൊച്ചു പട്ടണം. പട്ടണത്തിനു

ഓസോണ്‍ പാളി സംരക്ഷണ സഖ്യത്തിന് പാപ്പായുടെ സന്ദേശം

  വത്തിക്കാൻ : ഭൂമിയുടെ മുകളിലെ ഓസോണ്‍ സംരക്ഷണ വലയം സംബന്ധിച്ച മോണ്‍ട്രിയാല്‍ ഉടമ്പടി രാഷ്ട്രങ്ങളുടെ 31-Ɔο സമ്മേളനത്തിന് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം. 1. ഭൂമിയുടെ ഓക്സിജന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<