“ഫോക്കൊളാരി” പ്രസ്ഥാനത്തിൻറെ പ്രതിനിധികൾ പാപ്പായെ സന്ദർശിച്ചു!
“ഫോക്കൊളാരി” പ്രസ്ഥാനത്തിൻറെ
പ്രതിനിധികൾ
പാപ്പായെ സന്ദർശിച്ചു!
വത്തിക്കാൻ : കൂട്ടായ്മയ്ക്കുള്ള സേവനത്തിൽ എന്നും വളരുന്നതിന് തുറവുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സൗഹൃദത്തിൻറെ സരണിയിൽ മുന്നേറാനുള്ള പരിശ്രമത്തിന് പാപ്പാ “ഫോക്കൊളാരി” പ്രസ്ഥാനത്തിന് നന്ദി പ്രകാശിപ്പിക്കുന്നു.
“ഫോക്കൊളാരി” പ്രസ്ഥാനം എന്നും അതിൻറെ സ്ഥാപകയായ ക്യാരലുബിക്കിൽ നിന്നു ലഭിച്ച സിദ്ധിക്കനുസൃതം, സഭയുടെയും സഭാംഗങ്ങളുടെയും അഖിലലോകത്തിൻറെയും ഐക്യത്തിൻറെ പൊരുളും ആ ഐക്യത്തിനുള്ള സേവനവും ഊട്ടിവളർത്തുന്നുവെന്ന് പാപ്പാ ശ്ലാഘിക്കുന്നു.
ഈ പ്രസ്ഥാനത്തിലെ അംഗങ്ങളും അഭ്യുദയകാംഷികളുമായ മെത്രാന്മാരും മറ്റുള്ളവരുമുൾപ്പെടെയുള്ള പതിനഞ്ചോളം പേരെ ശനിയാഴ്‌ച (25/09/21) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
വിശ്വാസത്തിലും പ്രത്യാശയിലും ഉപവിയിലുമുള്ള ഐക്യത്തിൽ ദൈവജനത്തെ പടുത്തുയർത്തുന്നതിന് ആ ജനത്തിൻറെ ശുശ്രൂഷകരായ മെത്രാന്മാരുടെ സേവനവും “ഫോക്കൊളാരി” പ്രസ്ഥാനത്തിൻറെ സിദ്ധിയും തമ്മിൽ ബന്ധമുണ്ടെന്ന് പാപ്പാ വിശദീകരിച്ചു.
ഐക്യം ഉള്ളവരായിരിക്കുന്നതിന് ധൈര്യം ആവശ്യമാണെന്നും ഈ ധൈര്യത്തിന് സാക്ഷികളാണ് വിശുദ്ധരെന്നും പാപ്പാ പറഞ്ഞു.
കൂട്ടായ്മയ്ക്കുള്ള സേവനത്തിൽ എന്നും വളരുന്നതിന് തുറവുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സൗഹൃദത്തിൻറെ സരണിയിൽ മുന്നേറുന്നതിനുള്ള പരിശ്രമത്തിന് പാപ്പാ “ഫോക്കൊളാരി” പ്രസ്ഥാനത്തിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.