ബാങ്ക് അക്കൗണ്ട് നാട്ടുകാർ അറിയണമോ ?

*ബാങ്ക് അക്കൗണ്ടുകൾ, ഇൻകംടാക്സ് വിവരങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെടുന്നത് സ്വകാര്യതയ്ക്ക് എതിര് ….*

*ഡീലർഷിപ്പ് കരാറുകൾ നൽകുന്നതിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന നിലപാടിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് അത് ഡീലർമാർ സ്വമേധയാ നൽകുന്ന വിവരങ്ങൾ ആണെന്നും സ്വകാര്യതയ്ക്ക് എതിരല്ലെന്നും വിധിച്ചിരുന്നു. എന്നാൽ അതിനെതിരെ നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് പറഞ്ഞത് ബാങ്ക് അക്കൗണ്ട് സംബന്ധമായ വിവരങ്ങൾ ഒരാളുടെ സ്വകാര്യത തന്നെയാണ് എന്നാണ്. ഒരു വ്യക്തി നടത്തുന്ന മുഴുവൻ പണം ഇടപാടുകളുടെയും കാര്യങ്ങൾ ബാങ്ക് അക്കൗണ്ട് പരസ്യപ്പെടുത്തുന്നതിലൂടെ അറിയാനാകും. മറ്റ് ആളുകളുമായുള്ള പണമിടപാടുകൾ അറിയാനാകും. വായ്പ എക്കൗണ്ടുകൾ വെളിവാകും, ആളുടെ സ്വഭാവവും ജീവിതശൈലിയും വെളിവാകും എന്നതുകൊണ്ടുതന്നെ അത് സ്വകാര്യതയ്ക്ക് എതിരാണ്*.
WA 2112.2018 Judgment dated 4.9.19 Kerala HC


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<