Motor Vehicle Amendment Act
റോഡ് അന്നും ഇന്നും പഴയത് നിയമം സെപ്റ്റംബർ ഒന്ന് മുതൽ പുതിയത്
30 വർഷം പഴക്കമുള്ള മോട്ടോർ വാഹന നിയമം 2016 ൽ ഭേദഗതി ബിൽ അവതരിപ്പിച്ച സമയം മുതൽ, ഇന്ന് വരും നാളെ വരും ഉയർന്ന ഫൈൻ എന്ന രീതിയിൽ പ്രചരണങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അഭ്യൂഹങ്ങൾക്ക് വിരാമമായി 1.9.19 മുതൽ ഉയർന്ന നടപ്പിലാക്കി തുടങ്ങും. വാഹനത്തിന് പുതിയ നിയമങ്ങൾ പലതും വരുമ്പോഴും വാഹനം ഓടേണ്ട റോഡ് പഴയതുതന്നെ, കുണ്ടും കുഴിയും പഴയതുപോലെ ഉണ്ടാവും.
പിഴ ഒടുക്കേണ്ട ഇനത്തിൽ വലിയ വർദ്ധനവ് ഉണ്ടായി. ചുരുങ്ങിയ പിഴ 100 എന്നത് 500 ആക്കി, 1000 എന്നത് 5000 ആക്കി. വർദ്ധനവ് പിഴയിനത്തിൽ 5 ഇരട്ടിയാക്കി.
നാലു വയസ്സിനു മുകളിലുള്ള കുട്ടികളും ഇനി ഹെൽമറ്റ് ധരിക്കണം. അപകടങ്ങളിൽ പെട്ടവരെ സഹായിക്കുന്ന നല്ല സമരിയാക്കാരന് കേസിൽനിന്ന് പരിരക്ഷയുണ്ട്. അപകടനത്തിനിടെ രക്ഷിക്കാൻ ശ്രമിക്കുന്നയാളുടെ മനഃപൂർവമല്ലാത്ത അശ്രദ്ധകൊണ്ട് മരണം സംഭവിച്ചാലും കുറ്റകരമല്ല. (134A).
മെഷീൻ ഉപയോഗിച്ച് അല്ലാതെ പ്രവർത്തിക്കുന്ന വാഹനങ്ങളും റോഡിൽ ഉപയോഗിക്കുന്നതിന് സംസ്ഥാനസർക്കാരിന് ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാം. (138 1A).
വാഹന അപകട കേസുകളിൽ ആദ്യമേ തന്നെ സെറ്റിൽ ചെയ്യുന്നതിനും തുക ഓഫർ ചെയ്യുന്നതിനും അംഗീകൃതമായി ഇൻഷുറൻസ് കമ്പനികൾ ഉദ്യോഗസ്ഥരെ നിയമിക്കും. അത്തരത്തിൽ തീർപ്പു ആവുന്ന കേസുകളിൽ 30 ദിവസത്തിനുള്ളിൽ തുക കൊടുത്തു തീർക്കണം ഓണം. (149.1).
മോട്ടോർ വാഹന അപകട കേസുകളിൽ വാഹന ഇൻഷൂർ ചെയ്തതാണോ അല്ലയോ എന്ന് മറുപടി പറയാൻ ഉടമയ്ക്ക് ബാധ്യത വരുന്നു (152.1). അപകടകരമായ ഡ്രൈവിംഗ് എന്നതിന് പുറമേ മറ്റുള്ളവർക്ക് ഭയം ഉണ്ടാക്കുന്നതും അലോസരമുണ്ടാക്കുന്നതുമായ ഡ്രൈവിങ്ങും കുറ്റകരമാണ് എന്നു കൂടി കൂട്ടിച്ചേർത്തു. (184).
മൊബൈൽ ഫോൺ ഉപയോഗം കുറ്റകരമാണ് എന്ന് പഴയ നിയമത്തിൽ പറയുമ്പോൾ കൈകൊണ്ട് പിടിച്ച് ഉപയോഗിക്കുന്നത് എന്ന് കൂട്ടിച്ചേർത്ത് ഹാൻഡ്സ് ഫ്രീ ആയി ഉപയോഗിക്കുന്നതിന് മൗനാനുവാദം നൽകിയിട്ടുണ്ട്. 184(IV)c.
വാഹനത്തിൻറെ ഹോൺ തുടർച്ചയായി ഉപയോഗിക്കുന്നത് കുറ്റകരമാണ്. ആവശ്യത്തിനുമാത്രം ഉപയോഗിക്കുന്നതിന് കുഴപ്പമില്ല. 194 F a(1). കുട്ടികൾ വാഹനം ഉപയോഗിച്ചാൽ, അതുമൂലം ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾക്ക് രക്ഷകർത്താവ് ഉത്തരവാദി ആയിരിക്കും.199A.