ഉണരൂ ഉപഭോക്താവേ… വന്നൂ പുതിയ നിയമം…
ഉപഭോക്തൃ സംരക്ഷണ നിയമം 2019 നിലവിൽ വന്നു. 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമം പിൻവലിച്ചു കൊണ്ട് 2019 ഓഗസ്റ്റ് 9ന് പുതിയ നിയമം വിജ്ഞാപനം ചെയ്തു. അപകടകരമായ വസ്തുക്കൾ അടങ്ങിയ ഉൽപന്നം മൂലം ഉപഭോക്താവിന് ഗുരുതരമായി പരിക്കേൽക്കുകയോ മരണപ്പെടാൻ ഇടയാകുകയോ ചെയ്താൽ ജയിൽ ശിക്ഷയും വലിയ തുക ഫൈനും വരാവുന്ന തരത്തിൽ നിയമത്തിൽ ഭേദഗതി ഉണ്ട്. ഇത്തരം സാഹചര്യങ്ങളിൽ
ജാമ്യം ഇല്ലാത്തതും പോലീസിന് നേരിട്ട് കേസെടുക്കാവുന്നതുമായ വിധത്തിൽ പുതിയൊരു അദ്ധ്യായം (VII) കൂട്ടിച്ചേർത്തിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ഗുരുതരമല്ലാത്ത പരിക്കുകളും ഉണ്ടാവുന്ന സാഹചര്യങ്ങളിൽ ചുമതലയുള്ള ഉദ്യോഗസ്ഥർ പരാതി നൽകിയാൽ ക്രിമിനൽ കേസ് ആകും. പിഴയും ഒടുക്കേണ്ടി വരും.