ഭരണകൂട ഭീകരതയ്ക്കെതിരെ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രത്യാശയുടെ ദീപം തെളിച്ച് പ്രതിഷേധം സംഗമം നടത്തി
ഭരണകൂട ഭീകരതയ്ക്കെതിരെ
കെ.സി.വൈ.എം വരാപ്പുഴ
അതിരൂപത പ്രത്യാശയുടെ ദീപം തെളിച്ച്
പ്രതിഷേധം സംഗമം നടത്തി.
കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയും കെ.സി.വൈ.എം വല്ലാർപാടം യൂണിറ്റും സംയുക്തമായി ഡൽഹിയിലെ കത്തോലിക്കാ ദൈവാലായം പൊളിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ സംഗമം പ്രത്യാശ ദീപം തെളിച്ച് ഐ.സി.വൈ.എം മുൻ ജനറൽ സെക്രട്ടറി അഡ്വ.ആൻ്റെണി ജൂഡി ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ദീപു ജോസഫ് അധ്യക്ഷത വഹിച്ചു.കെ.സി.വൈ.എം വല്ലാർപാടം യുവജന നേതാവ് ലിഡ്വിൻ ലോപസ് ഏവർക്കും സ്വാഗതം ആശംസിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത വൈസ് പ്രസിഡൻ്റ് ആഷ്ലിൻ പോൾ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. സാമൂഹ്യ രാഷ്ട്രീയ ഫോറം കൺവീനർ ടിൽവിൻ തോമസ് ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ ഡിനോയ് ജോൺ, സ്മിത ആൻ്റെണി, ജോർജ് രാജീവ് പാട്രിക്ക്,വിനോജ് വർഗീസ്, വല്ലാർപാടം യൂണിറ്റ് പ്രസിഡൻ്റ് നിഖിൽ തോമസ്, സെക്രട്ടറി ആഷിൻ മൈക്കിൾ, വല്ലാർപാടം യൂണിറ്റിലെ യുവജന നേതാക്കന്മാർ എന്നിവർ സന്നിഹിതരായിരുന്നു.
കെ.സി.വൈ.എം
വരാപ്പുഴ അതിരൂപത.
Related
Related Articles
സാഹസികതയിലേക്കു യുവജനങ്ങൾക്കു സ്വാഗതം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ
കളമശ്ശേരി : യുവജനങ്ങളെ സാഹസികതയിലേക്കു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ സ്വാഗതം ചെയ്തു. കപ്പലിൽ ലോകം ചുറ്റാൻ ആഗ്രഹമുള്ളവർക്കും സാഹസികത ഇഷ്ടപെടുന്നവർക്കും മർച്ചന്റ്
കരുതലിന്റെ ഫോൺ വിളിയുമായി ഒരു വികാരിയച്ചൻ :
കൊച്ചി : കൊറോണ ബാധ സമ്മാനിച്ച ദുരിതവും ലോക് ഡൗൺ അടിച്ചേൽപ്പിച്ച ബന്ധനവും ഇടവക ജനങ്ങളെ പള്ളിയിൽ നിന്നും അകറ്റിയപ്പോൾ അവരെ തേടി അവരുടെ ഇടയനായ
ഫാ. വിൻസൻറ് വാരിയത്ത് എഴുതിയ പള്ളീലച്ചൻ എന്ന പുസ്തകത്തിന്റെ പ്രകാശനം ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു.
കൊച്ചി: പൗരോഹിത്യത്തിൻ്റെ കൃപാപൂരിതമായ ചൈതന്യവും സുവിശേഷ ധ്യാനങ്ങളുടെ ആഴവും ജീവിച്ചുകാണിച്ച ശ്രേഷ്ഠ വൈദികരുടെ സംഭാവനകൾ വിവിധ മേഖലകളിലുള്ള കേരള സമൂഹത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്ന് ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ