ഭരണകൂട ഭീകരതയ്ക്കെതിരെ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രത്യാശയുടെ ദീപം തെളിച്ച് പ്രതിഷേധം സംഗമം നടത്തി
ഭരണകൂട ഭീകരതയ്ക്കെതിരെ
കെ.സി.വൈ.എം വരാപ്പുഴ
അതിരൂപത പ്രത്യാശയുടെ ദീപം തെളിച്ച്
പ്രതിഷേധം സംഗമം നടത്തി.
കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയും കെ.സി.വൈ.എം വല്ലാർപാടം യൂണിറ്റും സംയുക്തമായി ഡൽഹിയിലെ കത്തോലിക്കാ ദൈവാലായം പൊളിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ സംഗമം പ്രത്യാശ ദീപം തെളിച്ച് ഐ.സി.വൈ.എം മുൻ ജനറൽ സെക്രട്ടറി അഡ്വ.ആൻ്റെണി ജൂഡി ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ദീപു ജോസഫ് അധ്യക്ഷത വഹിച്ചു.കെ.സി.വൈ.എം വല്ലാർപാടം യുവജന നേതാവ് ലിഡ്വിൻ ലോപസ് ഏവർക്കും സ്വാഗതം ആശംസിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത വൈസ് പ്രസിഡൻ്റ് ആഷ്ലിൻ പോൾ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. സാമൂഹ്യ രാഷ്ട്രീയ ഫോറം കൺവീനർ ടിൽവിൻ തോമസ് ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ ഡിനോയ് ജോൺ, സ്മിത ആൻ്റെണി, ജോർജ് രാജീവ് പാട്രിക്ക്,വിനോജ് വർഗീസ്, വല്ലാർപാടം യൂണിറ്റ് പ്രസിഡൻ്റ് നിഖിൽ തോമസ്, സെക്രട്ടറി ആഷിൻ മൈക്കിൾ, വല്ലാർപാടം യൂണിറ്റിലെ യുവജന നേതാക്കന്മാർ എന്നിവർ സന്നിഹിതരായിരുന്നു.
കെ.സി.വൈ.എം
വരാപ്പുഴ അതിരൂപത.