ഭരിക്കുന്നവര്‍ ഭരണഘടനയെ സ്‌നേഹിക്കുന്നില്ല എന്നതാണ് ഇന്ത്യയുടെ ദുരന്തം ബൃന്ദ കാരാട്ട്

ഭരിക്കുന്നവര്‍ ഭരണഘടനയെ സ്‌നേഹിക്കുന്നില്ല എന്നതാണ്

ഇന്ത്യയുടെ ദുരന്തം ബൃന്ദ കാരാട്ട്.

ന്യൂഡൽഹി : ഭാരതത്തിന്റെ പവിത്രമായ ഭരണഘടനയെ ആദരിക്കാത്ത ഭരണാധികാരികളാണ് രാജ്യത്തിന്റെ ശാപമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ഡെൽഹി ജന്തർ മന്ദിറിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. മണിപ്പൂരിൽ നടക്കുന്നത് വംശീയ സംഘർഷമല്ല , വർഗീയ കലാപമാണെന്ന് ഇപ്പോൾ വ്യക്തമായി. മണിപ്പൂരിൽ മാത്രമല്ല ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കലാപം മൂന്ന് മാസം കഴിഞ്ഞിട്ടും അപലപിക്കാൻ പ്രധാനമന്ത്രി തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു. ഭാരതത്തിന്റെ ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാൻ കെഎൽസിഎ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും കോൺഗ്രസ് പാർട്ടിയുടെ പിന്തുണ ഉണ്ടാകുമെന്ന്
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സമാപന സന്ദേശത്തിൽ പറഞ്ഞു. എന്തെങ്കിലും രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരിൽ ഇൻഡ്യൻ ഭരണഘടന തകരരുതെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി. ജെ. തോമസ് പറഞ്ഞു. കെആർഎൽസിസി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ്, ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രടറി ജി.ദേവരാജൻ,
മുൻ കേന്ദ്രമന്ത്രിയും കേരള സർക്കാർ ഡെൽഹി പ്രതിനിധിയുമായ
പ്രൊഫ.കെ.വി തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി,കെഎല്‍സിഎ ട്രഷറര്‍ രതീഷ് ആന്റണി, കൃപാസനം ഡയറക്ടര്‍ ഫാ. വി.പി ജോസഫ്, കൊച്ചി രൂപത മുൻ വികാരി ജനറൽ റവ. ഡോ. പീറ്റര്‍ ചടയങ്ങാട്ട്, സിബിസിഐ ലേബർ കമ്മീഷൻ സെക്രട്ടറി ഫാ. ജയ്‌സണ്‍ വടശേരി, വര്‍ക്കേഴ്‌സ് ഇന്ത്യാ ഫെഡറേഷന്‍ ദേശീയ ഡയറക്ടർ
ഫാ. ജോര്‍ജ് തോമസ്, കെസിഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി
അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വിന്‍സി ബൈജു, സാബു കാനക്കപ്പിള്ളി, ജോസഫ്കുട്ടി കടവിൽ, സെക്രട്ടറി ഷൈജ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

മണിപ്പൂരിൽ ആക്രമണത്തിന് ഇരയായവർക്ക് പുനരധിവാസം ഉറപ്പാക്കണം. ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ തള്ളിപ്പറയാനും അത്തരം സംഭവങ്ങളിൽ കുറ്റക്കിർക്കെതിരെ കർശന നടപടിയെടുക്കാനും കേന്ദ്ര ഭരണകൂടം തയ്യാറാകണം. അതോടൊപ്പം ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള (MANF) മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ് സ്കോളർഷിപ്പ്, പ്രീമെട്രിക് സ്കോളർഷിപ്പ് മുതലായവ നിർത്തലാക്കിയത് പുനഃസ്ഥാപിക്കണം.

തീരം തീരവാസികളിൽ നിന്ന് അന്യമാകുന്ന നടപടികൾ ഉണ്ടാവരുത്; ശാശ്വതമായ തീരസംരക്ഷണ നടപടികൾ ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണ്. കടൽ ഭിത്തിയും പുലിമുട്ടുകളും ശാസ്ത്രീയമായി നിർമ്മിച്ച് അവ പരിപാലിക്കുന്നതിനുള്ള സ്ഥിരം നടപടികൾ കേന്ദ്രസർക്കാരിൽ നിന്നും ഉണ്ടാവണം എന്നതു ൾപ്പെടെയുള്ള ആവശ്യങ്ങളാണ് സമരത്തിൽ ഉന്നയിച്ചത്. കേരളത്തിൽ സംസ്ഥാന വ്യാപകമായി വിവിധ രൂപതകളിലും യൂണിറ്റുകളിലും നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് ഡൽഹിയിൽ സമരം നടത്തിയത്.


Related Articles

ലൂർദ് ആശുപത്രിയിൽ നവീകരിച്ച ഹോം കെയർ സേവനം ഫ്ലാഗ് ഓഫ് ചെയ്തു

ലൂർദ് ആശുപത്രിയിൽ നവീകരിച്ച ഹോം കെയർ സേവനം ഫ്ലാഗ് ഓഫ് ചെയ്തു.   കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയുടെ നവീകരിച്ച ഹോം കെയർ സേവനം “ലൂർദ്

അഭീൽ ജോൺസന്റെ നില ഗുരുതരമായി തുടരുന്നു.

പാല: സംസ്ഥാന ജൂനിയർ അത് ലറ്റിക്ക് മീറ്റ് മത്സരങ്ങൾക്കിടെ ഹാമർ തലയിൽ വീണ് ഗുരുതരമായി പരുക്കേറ്റ അഭീൽ ജോൺസന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ശനിയാഴ്ചയാണ് മത്സരത്തിൽ

 വജ്ര ജൂബിലി നിറവില്‍ ഇഎസ്എസ്എസ്

വജ്ര ജൂബിലി നിറവില്‍ ഇഎസ്എസ്എസ്   ‘നന്മയുടെ സമൃദ്ധമായ വിത്തുകള്‍ ദൈവം വിതച്ചുകൊണ്ടേയിരിക്കുന്നു’ – പോപ്പ് ഫ്രാന്‍സിസ്   വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<