വൃദ്ധസദനത്തിന് തറക്കല്ലിട്ടു
വൃദ്ധസദനത്തിന് തറക്കല്ലിട്ടു.
കൊച്ചി. സി. എസ്.എസ്.ടി. സന്യാസ സഭ വല്ലാർപാടത്ത് നിർമ്മിക്കുന്ന വൃദ്ധസദനത്തിൻ്റെ ശിലാസ്ഥാപനം വല്ലാർപാടം ബസിലിക്ക റെക്ടർ റവ.ഡോ.ആൻ്റണി വാലുങ്കൽ നിർവ്വഹിച്ചു. കുടുംബബന്ധങ്ങളിൽ വന്നിരിക്കുന്ന മൂല്യശോഷണത്തിൻ്റെ പശ്ചാത്തലത്തിൽ വൃദ്ധരായ മാതാപിതാക്കൾ നേരിടുന്ന ദുരവസ്ഥകൾക്ക് പരിഹാരം കാണുവാൻ സി.എസ്.എസ്.ടി.സഭാംഗങ്ങൾ ചെയ്യുന്ന സേവനങ്ങൾ അങ്ങേയറ്റം ശ്ലാഘനീയമാണെന്ന് മന്ദിരത്തിന് തറക്കല്ലിട്ടു കൊണ്ട് ഡോ.ആൻ്റണി വാലുങ്കൽ പ്രസ്താവിച്ചു. ചടങ്ങിൽ ടി.ജെ.വിനോദ് എം എൽ എ മുഖ്യാതിഥി ആയിരിന്നു. സി. എസ്. എസ്. ടി. കേരള പ്രൊവിൻഷ്യാൾ റവ.ഡോ. സിസ്റ്റർ വിനീത, സിസ്റ്റർ അനിത, സിസ്റ്റർ നീലിമ . സിസ്റ്റർ ബെറ്റി, സിസ്റ്റർ ലിനറ്റ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എൽസി ജോർജ്, വാർഡ് മെമ്പർമാരായ പി.ആർ.ജോൺ, അക്വിലിൻ ലോപ്പസ്, കോൺട്രാക്റ്റർ ജോസ് തോമസ് സൗപർണിക, എന്നിവർ പ്രസംഗിച്ചു. വൃദ്ധസദനത്തിനായുള്ള കെട്ടിട നിർമ്മാണത്തിനായി വേണ്ടിവന്ന ഭൂമിയുടെ ഒരു ഭാഗം സൗജന്യമായി വിട്ടു നല്കിയ കോണ്ടോത്ത് പറമ്പിൽ ജോസി ഗോമസിനെ ചടങ്ങിൽ ആദരിച്ചു.