റവ. ഡോ. ആന്റണി മുക്കത്തിന്റെ ജന്മശതാബ്ദി ആഘോഷം ആരംഭിച്ചു.
റവ. ഡോ. ആന്റണി മുക്കത്തിന്റെ ജന്മശതാബ്ദി
ആഘോഷം ആരംഭിച്ചു.
കൊച്ചി : കേരളത്തിലെ പ്രസിദ്ധ സസ്യ ശാസ്ത്രജ്ഞനും സെൻറ് ആൽബർട്ട്സ്, സെൻറ് പോൾസ് കോളേജുകളുടെ പ്രിൻസിപ്പാളുമായിരുന്ന ആൻറണി മുക്കത്ത് അച്ചൻറെ ജന്മശതാബ്ദി ആഘോഷങ്ങൾ ആരംഭിച്ചു.
മത്തേവൂസ് പാതിരി എന്ന വിദേശ മിഷനറി ലത്തീൻ ഭാഷയിൽ എഴുതിയ ഹോർത്തൂസ് ഇൻഡിക്യൂസ് മലബാറിക്കൂസ് എന്ന 12 വോളിയം ഉള്ള ഗ്രന്ഥം ഇംഗ്ലീഷ് ഭാഷയിലേക്ക് തർജിമ ചെയ്ത മുക്കത്തച്ചൻ കുരിശിങ്കൽ ഇടവകാംഗമാണ്. അർത്താര ബാലകരുടെ നേതൃത്വത്തിൽ മതബോധന വിദ്യാർത്ഥികൾക്കായി ഫുട്ബോൾ ഷൂട്ട് ഔട്ട് മത്സരം നടത്തി. ജൂലൈ 30, ഞായറാഴ്ച സാഘോഷമായ കൃതജ്ഞത ബലി, ഈ വർഷം ബോട്ടണിയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുരിശിൽ ഇടവകയിലെ വിദ്യാർത്ഥിക്ക് മുക്കത്ത് ഫാമിലി ട്രസ്റ്റ് നൽകുന്ന അവാർഡ് വിതരണം, പച്ചക്കറി തൈ വില്പന എന്നിവയും സംഘടപ്പിച്ചിട്ടുണ്ട്.