സത്യത്തിലൂടെ യാത്രചെയ്ത് സത്യത്തിൽ ജീവിച്ചു സത്യത്തിനുവേണ്ടി ജീവിച്ചു കടന്നുപോയ യഥാർത്ഥ പ്രവാചകനായിരുന്നു ഫിർമുസച്ചൻ” – ഫാ. പ്രസാദ് തെരുവത്ത് ഒ. സി. ഡി.
”
സത്യത്തിലൂടെ യാത്രചെയ്ത് സത്യത്തിൽ ജീവിച്ചു
സത്യത്തിനുവേണ്ടി ജീവിച്ചു കടന്നുപോയ യഥാർത്ഥ
പ്രവാചകനായിരുന്നു ഫിർമുസച്ചൻ” – ഫാ. പ്രസാദ് തെരുവത്ത് ഒ.
സി. ഡി.
കൊച്ചി : റവ. ഫാ.ഫിർമൂസ് കാച്ചപ്പിള്ളി ഓ സി ഡി പത്താമത് അനുസ്മരണം നടത്തി. ഉണിച്ചിറ, തോപ്പിൽ സൻ ജുവാൻ ഭവനിൽ ഫാ. ഫിർമുസ് ഫൗണ്ടെഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ ഫൗണ്ടേഷൻ പ്രസിഡന്റ് ജോയി ഗോതുരുത്ത് അധ്യക്ഷനായിരുന്നു.
ഫിർമൂസച്ചനോടൊപ്പം വിവിധ മേഖലകളിൽ വിവിധ കാലഘട്ടങ്ങളിൽ പ്രവർത്തിച്ചിരുന്ന അൽമായരും, വൈദികരും, സന്ന്യാസിനികളും, ഫിർമൂസച്ചന്റെ കുടുംബാഗങ്ങളും ഉൾപ്പെടുന്ന നൂറിൽ പരം ആളുകളാണ് ഒത്തുകൂടിയത്.
സമൂഹത്തിലെ താഴെത്തട്ടിലെ മനുഷ്യരുടെ ആവശ്യങ്ങൾ അറിഞ്ഞ്
സത്യത്തിനും നീതിക്കും വേണ്ടിയുള്ള ഉറച്ച നിലപാടുകളോടുകൂടിയുള്ള സമരങ്ങളെയും, കത്തോലിക്കാ യുവജന പ്രസ്ഥാനം കേരള മണ്ണിൽ വളർത്തിയെടുക്കുന്നതിന് നൽകിയ ത്യാഗോജ്വലമായ സംഭാവനകളെ കുറിച്ചും,അദ്ദേഹത്തിന്റെ ദാരിദ്ര്യത്തെ പുൽകിയുള്ള വ്രതജീവിതത്തെ പറ്റിയുമുള്ള അനുഭവങ്ങളും ഓർമകളുമായിരുന്നു ഒത്തുകുടലിൽ നിറഞ്ഞു നിന്നത്. ചടങ്ങിൽ ഫിർമൂസച്ചന്റെ സഹോദരൻ റവ. ഫാ. കസിയാൻ ഒ. സി. ഡി. യെ ഫൗണ്ടേഷൻ മെമെന്റോ നൽകി ആദരിച്ചു. മഞ്ഞുമ്മൽ വികാർ പ്രൊവിൻഷ്യൽ
ഫാ. പ്രസാദ് തെരുവത്ത് ഒ.സി.ഡി., ഉണിച്ചിറ വികാരി ഫാ. ആന്റണി കരിപ്പാട്ട്, മുൻ പ്രൊവിൻഷ്യൽ ഫാ.തോമസ് മരോട്ടിക്കപ്പറമ്പിൽ ഒ.സി.ഡി. , ആശ്രമ സുപ്പീരിയർ ഫാ വർഗീസ് കണിച്ചുകാട്ട് ഒ. സി. ഡി., ഫാ. കസിയാൻ കാച്ചപ്പിള്ളി ഒ. സി. ഡി., കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡണ്ട് ജോസഫ് ജുഡ്, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എൻ.സി. അഗസ്റ്റിൻ , ട്രഷറർ പി.ആർ. ലോറൻസ് എന്നിവർ പ്രസംഗിച്ചു.